ഭാരത് ഇലക്ട്രോണിക്സിൽ 30 എൻജിനീയർ
പ്രതിരോധ മന്ത്രാലയത്തിനുകീഴിലുള്ള നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ബംഗളൂരുവിലെ MilCom എസ്ബിയു വിലെ നെറ്റവർക്ക് ആൻഡ് സൈബർ സെക്യൂരിറ്റി ഗ്രൂപ്പിൽ കോൺട്രാക്ട് എൻജിനീയർ (ഇലക്ട്രോണിക്സ്)തസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
30 ഒഴിവുകളാണുള്ളത് .ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
യോഗ്യത : കംപ്യുട്ടർ സയൻസ് / ഇൻഫർമേഷൻ സയൻസ് വിഭാഗത്തിൽ ബി ഇ / ബി.ടെക് യോഗ്യതാപരീക്ഷയിൽ ജനറൽ / ഓ.ബി.സി. വിഭാഗക്കാർക്ക് ഒന്നാം ക്ലാസും പട്ടികവിഭാഗക്കാർക്ക് ജയവും ഉണ്ടായിരിക്കണം.
സമാന മേഖലയിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി : 2018 ഓഗസ്റ്റ് 1 നു 27 വയസ്സ് പൂർത്തിയായിരിക്കണം.
സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കുന്നതായിരിക്കും.
പ്രതിമാസ ശമ്പളം : 30000 രൂപ.
എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 15 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്ക്
www.bel-india.com
https://www.facebook.com/Malayalivartha