നാഷണൽ ഹെൽത്ത് മിഷനിൽ ഒഴിവ്
നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം ജില്ലയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് വാക്കിന് ഇന്റർവ്യൂ നടത്തുന്നു.
മൊത്തം അഞ്ച് ഒഴിവുകളാണുള്ളത്.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.
1.സ്പെഷ്യൽ എജ്യൂക്കേറ്റർ
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : ബിരുദം ,സ്പെഷ്യൽ എജ്യൂക്കേഷനിൽ ബി എഡ്, കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം.
പ്രായപരിധി 40 വയസ്സ്.പ്രതിമാസ ശമ്പളം : 16180 രൂപ
2. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഈ തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത : ബി എസ്സി ക്ലിനിക്കൽ സൈക്കോളജിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം, കൂടാതെ ആർ സി എ രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം.
പ്രായപരിധി 40 വയസ്സ് , പ്രതിമാസ ശമ്പളം : 19240 രൂപ
3.ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്:
ഈ തസ്തികയിലേക്ക് രണ്ട ഒഴിവുകളാണുള്ളത്.
യോഗ്യത : ഓഡിയോളജി, സ്പീച് ആൻഡ് ലാംഗ്വേജ് പതോളജിയിൽ ബിരുദം എന്നിവ ഉണ്ടായിരിക്കണം.
പ്രായപരിധി 40 വയസ്സ്, പ്രതിമാസ ശമ്പളം: 20000 രൂപ.
2018 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കിയാകും പ്രായപരിധി കണക്കാക്കപ്പെടുന്നത്.
സ്പെഷ്യൽ എജ്യൂക്കേറ്റർ,ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് 12 നും
ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 നുമാണ് ഇന്റർവ്യൂ ഉണ്ടായിരിക്കുക.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച റസ്യൂമും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.
വിലാസം: NHM District Office, W&C Hospital Compound, Thycaud, Trivandrum 695014
കൂടുതൽ വിവരങ്ങൾക്ക്:
www.arogyakeralam.gov.in
ഫോൺ: 0471 2321288
https://www.facebook.com/Malayalivartha