Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എയർ ഇന്ത്യയിൽ ധാരാളം ഒഴിവുകൾ

13 AUGUST 2018 02:44 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് സർവീസസ് ലിമിറ്റഡ്, എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡ് എന്നിവയിൽ വിവിധ തസ്തികകളിലെ 87 ഒഴിവുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.

AIATSL: 63 ഒഴിവ്

എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് സർവീസസ് ലിമിറ്റഡ് കൊൽക്കത്ത എയർപോർട്ടിൽ സെക്യൂരിറ്റി ഏജന്റ് തസ്തികയിലെ ഒഴിവുകളിലേക്കു വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മൂന്നു വർഷത്തെ കരാർ നിയമനമാണ്.
ആകെ 63 ഒഴിവുകളാണുള്ളത്. ഇതിൽ 53 ഒഴിവുകൾ പുരുഷൻമാർക്കും പത്തെണ്ണം , സ്ത്രീകൾക്കുമായിരിക്കും.

 

 

 

ഒാഗസ്റ്റ് 24 ന് രാവിലെ 9 മുതൽ 12 വരെ റജിസ്ട്രേഷൻ നടക്കും.

ഇന്റർവ്യൂ സ്ഥലം: Sports Authority of India, Netaji Subhas Eastern Center, Sector-III, Salt Lake City, Kolkata-700 106.

യോഗ്യത:അംഗീകൃത ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം.

അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് XBIS സ്ക്രീനർ, ബിസിഎഎസ് സർട്ടിഫൈഡ് In-Lineസ്ക്രീനർ എന്നിവയുളളവർക്ക് മുൻഗണന.

പ്രായപരിധി: 31 വയസ്.
എസ്‌സി/എസ്‌ടിക്കാർക്ക് അ ഞ്ചും ഒബിസിക്കാർക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. അംഗീകൃത ബേസിക് എവിഎസ്‌ഇസി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് അനുവദിക്കും.

തിരഞ്ഞെടുപ്പ്:
അംഗീകൃത ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർക്ക് പഴ്സനാലിറ്റി അസെസ്മെന്റ് മുഖേനയാണ് തിരഞ്ഞെടുപ്പ്.

അംഗീകൃത ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റില്ലാത്തവർക്കു ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം, എന്നിവയും എൻസിസി ബി/സി സർട്ടിഫിക്കറ്റ്, ഫയർ ഫൈറ്റിങ് പരിജ്ഞാനം, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അറിവ്, ഡിസാസ്റ്റർ മാനേജ്മെന്റ് പരിജ്ഞാനം, അൺ ആംഡ് കോംമ്പാറ്റ്, ലീഗൽ പരിജ്ഞാനം, ആംഡ് ഫോഴ്സ്/ പൊലിസ് പശ്ചാത്തലം, എന്നിവയും യോഗ്യതകളായി കണക്കാക്കും. കംപ്യൂട്ടർ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയുള്ളവർക്ക് മുൻഗണനയുണ്ട് .

പ്രായപരിധി: 28 വയസ്. എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

തിരഞ്ഞെടുപ്പ്: അംഗീകൃത ബേസിക് എവിഎസ്‌ഇസി സർട്ടിഫിക്കറ്റില്ലാത്തവർക്ക് ശാരീരിക ക്ഷമതാപരീക്ഷ, എഴുത്തുപരീക്ഷ, പഴ്സനാലിറ്റി അസെസ്മെന്റ് എന്നിവ നടത്തും
15 വർഷം സർവീസുള്ള വിമുക്‌തഭടൻ (ബിരുദമുള്ളവർ) രണ്ടു വർഷത്തിനുള്ളിൽ വിരമിച്ചവരായിരിക്കണം.

ഉയരം: 170 സെമീ.(പുരുഷൻ), 157 സെ.മി.(സ്‌ത്രീ) , ഒബിസി, എസ്‌സി വിഭാഗക്കാർക്ക് 165 സെ.മീ. (പുരുഷൻ), 155 സെ.മി. (സ്‌ത്രീ). എസ്ടി വിഭാഗക്കാർ, 162.5 സെ.മീ. (പുരുഷൻ), 150 സെ.മി. (സ്‌ത്രീ).

ശമ്പളം: 20190 രൂപ+ മറ്റ് ആനുകൂല്യങ്ങൾ.

അപേക്ഷാഫീസ്: 500 രൂപ.

Air India Limited എന്ന പേരിലെടുത്ത കൊൽക്കത്തയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും ജനന തീയതിയും മൊബൈൽ നമ്പറും എഴുതണം. വിമുക്‌തഭടൻ, പട്ടികവിഭാഗം എന്നിവർക്ക് ഫീസില്ല.

ഇന്റർവ്യൂവിന് ഹാജരാകുന്ന സമയത്ത് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷാ ഫോമിനൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകളും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് www.airindia.in

 

AASL:  24 അസിസ്റ്റന്റ് സൂപ്പർവൈസർ

എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡ് അസിസ്റ്റന്റ് സൂപ്പർവൈസർ (സെക്യൂരിറ്റി) തസ്‌തികയിലെ 24 ഒഴിവുകളിലേക്കു വോക് ഇൻ സിലക്ഷൻ നടത്തുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്. മൂന്നു വർഷത്തെ കരാർ നിയമനമാണ്.

ഇന്റർവ്യൂ

നാസിക് (മഹാരാഷ്ട്ര)- ഒാഗസ്റ്റ് 18 ന് രാവിലെ 10.30 മുതൽ 1 വരെ.

യോഗ്യത:

അംഗീകൃത ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം.

അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് XBIS സ്ക്രീനർ ഉളളവർക്ക് മുൻഗണന.അല്ലെങ്കിൽ

60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. അല്ലെങ്കിൽ എൻസിസി ബി സർട്ടിഫിക്കറ്റ്, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. ഫയർ ഫൈറ്റിങ് പരിജ്ഞാനം, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അറിവ്, ഡിസാസ്റ്റർ മാനേജ്മെന്റ് പരിജ്ഞാനം, അൺ ആംഡ് കോംമ്പാറ്റ്, ലീഗൽ പരിജ്ഞാനം, ആംഡ് ഫോഴ്സ്/ പൊലിസ് പശ്ചാത്തലം, കംപ്യൂട്ടർ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയുള്ളവർക്ക് മുൻഗണന.

മേൽപ്പറഞ്ഞ യോഗ്യതകളിൽ അംഗീകൃത ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർക്കു മുൻഗണന ലഭിക്കും.

ശാരീരിക യോഗ്യത:
പുരുഷന്മാർക്ക് 163 സെമീ.(പുരുഷൻ), സ്ത്രീകൾക്ക് 154.5 സെ.മി.(സ്‌ത്രീ) ഉയരം ഉണ്ടായിരിക്കണം, എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് 2.5 സെമീ ഇളവ് ലഭിക്കും.

2018 ഒാഗസ്റ്റ് ഒന്നിന് 30 വയസു കവിയാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്

എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. അംഗീകൃത ബേസിക് എവിഎസ്‌ഇസി സർട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ് .

21371 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. . വിശദവിവരങ്ങൾക്ക് www.airindia.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends