Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാങ്ക് ഓഫീസർ ആകാം ഒഴിവുകൾ നിരവധി

15 AUGUST 2018 03:02 PM IST
മലയാളി വാര്‍ത്ത
രാജ്യത്തെ 20 ദേശസാത്കൃത ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിവിധ ബാങ്കുകളിലായി ആകെ 4102 ഒഴിവുകളാണുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) ആണ് പരീക്ഷ നടത്തുന്നത്.   അലഹാബാദ് ബാങ്ക്, ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്, സിന്‍ഡിക്കറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, വിജയാ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയാണ് (CWE) തെരഞ്ഞെടുപ്പ് നടത്തുന്ന ബാങ്കുകള്‍. രണ്ടുഘട്ടങ്ങളിലായി എഴുത്തുപരീക്ഷ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.         ഒക്ടോബര്‍ 13, 14, 20, 21 തീയതികളിലായിരിക്കും പ്രാഥമിക പരീക്ഷ നടത്തുക.   കേരളത്തിലെ പത്ത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിലെ വിവിധ നഗരങ്ങളിലായാണ് പരീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ഐബിപിഎസ് പൊതുപരീക്ഷയില്‍ നേടുന്ന സ്കോറിന്‍റെ അടിസ്ഥാനത്തിലായിരിക്കും ആദ്യ തെരഞ്ഞെടുപ്പ് നടത്തുക . പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്‍റര്‍വ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്‍റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്‍റ് വിവരങ്ങള്‍ ഐബിപിഎസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.   നിയമനങ്ങള്‍ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിന്‍റെ അടിസ്ഥാനത്തിലായതിനാല്‍ ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ പരീക്ഷാകേന്ദ്രത്തില്‍ വേണം പൊതുപരീക്ഷ എഴുതാന്‍.   കേരളത്തിന്റെ സ്റ്റേറ്റ് കോഡ് 28 ആണ്.   യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 2018 സെപ്റ്റംബര്‍ 4-നകം യോഗ്യത നേടിയിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുമ്ബോള്‍ ഡിഗ്രി വിജയശതമാനം കൂടി ചേര്‍ക്കേണ്ടതാണ്.   പ്രായം: 01.08.2018-ന് 20-നും 30-നും മധ്യേ. 02.08.1988-നുശേഷവും 01.08.1998-ന് മുന്‍പും ജനിച്ചവര്‍ മാത്രം (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷിച്ചാല്‍ മതിയാകും .എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വിമുക്തഭടര്‍ക്ക് അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കുന്നതായിരിക്കും.   അപേക്ഷാഫീസ് 600 രൂപ.ആയിരിക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ. ഓണ്‍ലൈനായാണു പരീക്ഷ നടത്തുന്നത്.രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. അഞ്ചു വിഷയങ്ങളില്‍നിന്നായി 200 മാര്‍ക്കിന്‍റെ പരീക്ഷയാണു നടത്തുന്നത്. റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, ജനറല്‍ അവയര്‍നെസ്, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നീ വിഷയങ്ങളില്‍നിന്നാണു ചോദ്യങ്ങള്‍. പരീക്ഷയ്ക്കു നെഗറ്റീവ് മാര്‍ക്കുണ്ട്. പരീക്ഷയിലെ ഓരോ വിഷയത്തിനും നിര്‍ദിഷ്ട കട്ട് ഓഫ് മാര്‍ക്ക് നേടണം. ടോട്ടല്‍ വെയിറ്റേജ് സ്കോറിന്‍റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഇന്‍റര്‍വ്യൂവിനു ഷോര്‍ട്ട്‌ ലിസ്റ്റ് ചെയ്യുന്നത്.   പട്ടികവിഭാഗം, വിമുക്തഭടന്‍മാര്‍, ന്യൂനപക്ഷവിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലനത്തിനുള്ള സൗകര്യം ലഭിക്കുന്നതാണ്.അപേക്ഷകര്‍ക്ക് ഇ-മെയില്‍ ഐഡി ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്‌ലോഡ് ചെയ്യാന്‍ അപേക്ഷകന്‍റെ ഒപ്പും പാസ്പോര്‍ട്ട്സൈസ് കളര്‍ ഫോട്ടോയും സ്കാന്‍ ചെയ്തു സൂക്ഷിക്കേണ്ടതാണ്.ഓണ്‍ലൈന്‍ അപേക്ഷാ സമയത്തു രജിസ്ട്രേഷന്‍ നമ്പറും പാസ്‌വേര്‍ഡും ലഭിക്കുന്നതായിരിക്കും.   കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ibps.in   താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ  http://www.ibps.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി  സെപ്റ്റംബര്‍ 4-നകം സമര്‍പ്പിക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (2 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (56 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

Malayali Vartha Recommends