ജില്ലാ ഹോമിയോ ആശുപത്രിയിൽ നിയമനം
എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
തസ്തികകളിലേക്ക് ഓരോ ഒഴിവാണ് ഉള്ളത്. ദിവസവേതന നിരക്കില്‍ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക.
വാക്കിന് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.
1.മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) :
യോഗ്യത: ബി.എച്ച്.എം.എസ്/എം.ഡി (ഹോമിയോ)
2.ഫാര്‍മസിസ്റ്റ്:
യോഗ്യത: സി.സി.പി/എന്‍.സി.പി അഭിലഷണീയം.
3. ലാബ് ടെക്നീഷ്യന്:
യോഗ്യത : പ്ലസ് ടു സയന്‍സ് ഐഛിക വിഷയമായെടുത്ത് സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.റ്റി/ബി.എസ്.സി
എം.എല്‍.റ്റി കോഴ്സ് പാസായിരിക്കണം.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ലാബ് ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് ആഗസ്റ്റ് 21-ന് രാവിലെ 10 നും മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 29-ന് രാവിലെ 10 നും അസല്‍ രേഖകളുമായി കലൂര്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്-എന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2345687.
https://www.facebook.com/Malayalivartha