ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?
എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിങ് കോഴ്സുകള്‍ പഠിക്കാന്‍ അവസരം നൽകുകയാണ് അസാപ്(അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം).
ഇതിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട എന്‍ജിനീയറിങ് കോളേജുകളില്‍ നടത്താനുദ്ദേശിക്കുന്ന കോഴ്സുകളുടെ പഠനസമയം 600 മണിക്കൂറായിരിക്കും ഉണ്ടായിരിക്കുക.
രണ്ടാംവര്‍ഷംവരെ മാത്തമാറ്റിക്സില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും എന്‍ജിനീയറിങ്ങിലോ, മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആര്‍ട്സിലോ 60 ശതമാനം മാര്‍ക്ക് ലഭിച്ച ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാർത്ഥികൾക്കുള്ള പ്രായപരിധി 25 വയസ്സാണ്.35,000 രൂപയാണ് കോഴ്സ് ഫീസ്. പ്രോജക്ട് പ്രസന്റേഷനുശേഷം വിദ്യാര്‍ഥികള്‍ക്ക് അസാപ് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഒരുക്കുന്നതായിരിക്കും.
താത്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക
http://www.asapkerala.gov.in
https://www.facebook.com/Malayalivartha