Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പവർഗ്രിഡ് കോർപ്പറേഷനിൽ 34 ട്രെയിനീ

18 AUGUST 2018 11:47 AM IST
മലയാളി വാര്‍ത്ത

പവർ ഗ്രിഡ് കോർപ്പറേഷന്റെ ഈസ്റ്റേൺ റീജൻ ട്രാൻസ്മിഷൻ സിസ്റ്റം -1 ൽ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു.

ആകെ 34 ഒഴുവുകളാണുള്ളത്.
അതിൽ ഡിപ്ലോമ ട്രെയിനി ഇൻ ഇലക്ട്രിക്കൽ 25 ഒഴിവുകളും ഡിപ്ലോമ ട്രെയിനി ഇൻ സിവിൽ 5 ഒഴിവുകളും എച്ച്.ആർ ജൂനിയർ ഓഫിസർ ട്രെയിനി തസ്തികയിലേക്ക് 4 ഒഴിവുകളുമാണുള്ളത്.

ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇലക്ട്രിക്കൽ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ നേടിയ ഡിപ്ലോമയാണ് ട്രെയിനിക്കുവേണ്ട അടിസ്ഥാന യോഗ്യത.

ഹ്യുമൻ റിസോർസ് അല്ലെങ്കിൽ പേഴ്സണൽ മാനേജ്‌മന്റ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ റിലേഷനിൽ രണ്ടുവർഷത്തെ ഫുൾടൈം പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ അല്ലെങ്കിൽ എം.എസ്.ഡബ്ള്യു അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് ജൂനിയർ എച്ച്.ആർ. ട്രെയിനിക്കുള്ള അടിസ്ഥാന യോഗ്യത.

അപേക്ഷാഫീസ് 300 രൂപയാണ്.
ഉയർന്ന പ്രായപരിധി 27 വയസ്സാണ്.സംവരണ വിഭാഗക്കാർക്ക് അതാത് തസ്തികകളിലേക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതായിരിക്കും.
സ്റ്റൈപ്പൻഡ് 16500 രൂപ ആയിരിക്കും.

പട്ന,റാഞ്ചി,മുസാഫിർപുർ,ധൻബാദ്,ഭഗൽപുർ ,ജംഷേദ്പുർ എന്നിവിടങ്ങളിൽ വെച്ചായിരിക്കും തിരഞ്ഞെടുപ്പിനായുള്ള പരീക്ഷ നടത്തുക.
മാർക്ക്,സംവരണം,ഫീസിളവ് തുടങ്ങിയവ സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് www.powergrid.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.മേല്പറഞ്ഞ വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 24 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (5 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (59 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (7 hours ago)

Malayali Vartha Recommends