Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മലയാളി നഴ്‌സുമാർക്ക് സുവർണാവസരം . കേരള സർക്കാർ ഇംഗ്ലണ്ടിൽ ജോലിചെയ്യാൻ അവസരമൊരുക്കുന്നു

05 DECEMBER 2018 12:52 PM IST
മലയാളി വാര്‍ത്ത

മലയാളി നഴ്‌സുമാർക്ക് സുവർണാവസരം. നഴ്സുമാരുടെ സ്വപ്നമായ വിദേശജോലിക്ക് ഉള്ള അവസരമാണിപ്പോൾ വന്നിരിക്കുന്നത്. മികച്ച ശമ്പളത്തിനൊപ്പം കരിയറിൽ വളർച്ചയും ഇതോടെ അവർക്ക് കൈവരിക്കാം . മൂന്നു വർഷം കഴിഞ്ഞാൽ പിന്നീടു കേരളത്തിൽ തിരിച്ചെത്തിയാലും അവർക്ക് മികച്ച അവസരങ്ങൾ ഉണ്ടായിരിക്കും .

ഐ ഇ എൽ ടി എസ് സ്‌കോർ കുറയ്ക്കുന്നതിന് നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൌണ്‍സിൽ (എന്‍.എം.സി) തീരുമാനിച്ചതും മലയാളികളായ നഴ്‌സുമാർക്ക് അനുഗ്രഹമായി. . ഇനി മുതല്‍ രജിസ്‌ട്രേഷന്‍ യോഗ്യത നേടാൻ റൈറ്റിങ് വിഭാഗത്തിലെ സ്‌കോർ 6.5 മതി എന്നാണു എന്‍.എം.സി തീരുമാനം. ഒട്ടനവധി പേർക്ക് യു കെ നേഴ്സ് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഈ തീരുമാനം വഴിയൊരുക്കും.

അതുപോലെ പലർക്കും വിദേശജോലി എന്ന സ്വപ്നം നടക്കാതെ പോകുന്നത് അവ കണ്ടെത്താനുള്ള പ്രായോഗിക തടസ്സങ്ങൾ മൂലമാണ്. ഈ പ്രശനം പരിഹരിക്കാൻ കേരള സർക്കാർ തന്നെ മുന്നിട്ടിറങ്ങുകയാണ് ഇപ്പോൾ .

സർക്കാർ, സ്വകാര്യ മേഖലകളിലെ നഴ്‌സുമാർക്കു യുകെയിലെ പ്രമുഖ ആശുപത്രികളിൽ 3 വർഷം ജോലി ചെയ്യാനും രാജ്യാന്തര സർട്ടിഫിക്കറ്റ് നേടാനും തൊഴിൽ വകുപ്പ് ഒഡെപെക് വഴിയാണ് അവസരമൊരുക്കുന്നത്.

യുകെയിലെ നാഷനൽ ഹെൽത്ത് സർവീസസിന്റെ (എൻഎച്ച്എസ്) കീഴിലുള്ള ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ലണ്ടിന്റെ (എച്ച്ഇഇ) ഗ്ലോബൽ ലേണേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണു പദ്ധതി.

സർക്കാർ, സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന, നഴ്സിങ് കൗൺസിലിൽ റജിസ്ട്രേഷൻ ഉള്ള നഴ്സുമാർക്കാണ് അവസരം. ആറുമാസമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്‌

ഒഡെപെക്കിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്കാണ് അവസരം . www.odepc.kerala.gov.in   എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്

യോഗ്യരായവർക്കു കേംബ്രിജ് സർവകലാശാലയുടെ സ്ക്രീനിങ് ടെസ്റ്റ് ഉണ്ട്. . നേരിട്ടോ ഓൺലൈൻ ആയോ പങ്കെടുക്കാം. വിജയിക്കുന്നവർ ഐഇഎൽടിഎസ്/ഒഇടി പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ലണ്ടിന് അയച്ചുകൊടുക്കും. സാങ്കേതികപരിജ്ഞാനം കൂടി വിലയിരുത്തിയശേഷം പ്രൊവിഷനൽ ഓഫർ ലെറ്റർ നൽകും. ഇതു ലഭിക്കുന്നവർ ഐഇഎൽടിഎസ് / ഒഇടി, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾക്കു ഹാജരാകണം. വിജയിക്കുന്നവർക്കു യുകെയിലേക്കു പറക്കാം. എല്ലാ ചെലവും ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ലണ്ട് വഹിക്കും.

യുകെയിൽ എത്തിയാൽ നാഷനൽ ഹെൽത്ത് സർവീസസിൽ റജിസ്റ്റർ ചെയ്തു ഒരു വർഷത്തിനുള്ളിൽ ഒക്യുപേഷനൽ സ്കിൽ ടെസ്റ്റ് വിജയിക്കണം. ആദ്യ3 മാസത്തെ താമസം ഉൾപ്പെടെയുള്ള ചെലവുകൾ എച്ച്ഇഇ വഹിക്കും.
ബാൻഡ് 3 ലെവലിൽ ആയിരിക്കും ആദ്യനിയമനം. ശമ്പളം തുടക്കത്തിൽ 20,000 പൗണ്ട് (ഏകദേശം 1.8 ലക്ഷം രൂപ). ഓവർടൈം ഉൾപ്പെടെ സാധ്യതകളുമുണ്ടാകും.

ഒഴിവിന്റെ അടിസ്ഥാനത്തിൽ യുകെയിലെ ഏതു മേഖലയിലുമാകാം നിയമനം. എൻ എച്ച് എസ് ആശുപത്രികൾ ഉൾപ്പെടെ ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ ഉണ്ടാകുന്ന നേഴ്‌സിംഗ് ജീവനക്കാരുടെ കുറവ്, ബ്രെക്സിറ്റ്‌ നടപ്പാകുന്നതോടെ ഇയു രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും പുതിയ മാറ്റങ്ങൾക്ക് പിന്നിൽ. ആരോഗ്യമേഖലയില്‍ നാല്‍പതിനായിരത്തോളം നഴ്‌സുമാരുടെ ഒഴിവുകൾ ബ്രിട്ടനിൽ ഉണ്ട്.

ഒരു വർഷം കഴിഞ്ഞാൽ കുടുംബത്തെ കൊണ്ടുപോകാം. സർക്കാർ നഴ്സുമാർക്കു 3 വർഷം അവധി ലഭിക്കും. അതു കഴിഞ്ഞാൽ തിരികെ പോരേണ്ടിവരും. സ്വകാര്യ നഴ്സുമാർക്കു പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കു കൂടി അവസരം ലഭിക്കും. ഇതു പിന്നീടു നീട്ടാം.

ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽനിന്ന് 2000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണു ലക്ഷ്യമിടുന്നത്. 500 പേർക്കെങ്കിലും കേരളത്തിൽനിന്നു അവസരമുണ്ടാകുമെന്നാണു കരുതുന്നത്
120 പേരുള്ള ആദ്യബാച്ചിന്റെ തിരഞ്ഞെടുപ്പ് അടുത്ത മാസം പൂർത്തിയാക്കും. മാർച്ചിനുള്ളിൽ ആദ്യ ബാച്ചിനെ ലഭ്യമാക്കണം. നഴ്സുമാർക്ക് ഐഇഎൽടിഎസ് ഉൾപ്പെടെയുള്ള കടമ്പ കടക്കാനുള്ള പരിശീലനവും ഒഡേപെക്ക് നൽകുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends