Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതുവർഷത്തിൽ ഒരു സന്തോഷവാർത്ത...സ്വകാര്യമേഖലയിൽ ഏഴുലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് മൈ ഹയറിംഗ് ക്ലബ്.കോം ആന്‍ഡ് സാന്‍സ്‌ക്രിറ്റ് – നൗക്രി.ഇന്‍ഫോ എംപ്ലോയ്‌മെന്റ് ട്രെന്‍ഡ് സർവ്വേ റിപ്പോർട്ട്. പ്രധാനമായും സ്റ്റാര്‍ട്ടപ്പുകള്‍ ആയിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക

04 JANUARY 2020 12:47 PM IST
മലയാളി വാര്‍ത്ത

തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതുവർഷത്തിൽ ഒരു സന്തോഷവാർത്ത. സ്വകാര്യമേഖലയിൽ ഏഴുലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന്  മൈ ഹയറിംഗ് ക്ലബ്.കോം ആന്‍ഡ് സാന്‍സ്‌ക്രിറ്റ് – നൗക്രി.ഇന്‍ഫോ എംപ്ലോയ്‌മെന്റ് ട്രെന്‍ഡ് സർവ്വേ റിപ്പോർട്ട്. പ്രധാനമായും സ്റ്റാര്‍ട്ടപ്പുകള്‍ ആയിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയെന്നും സര്‍വേയില്‍ വ്യക്തമാകുന്നുണ്ട്. 42 പ്രധാന നഗരങ്ങളിലെ 12 വ്യവസായ മേഖലകളില്‍ നിന്നുള്ള 4278 കമ്പനികളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

2020ൽ ശമ്പളത്തിൽ എട്ടു ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നും സർവേയിൽ പറയുന്നുണ്ട് . ഭൂരിഭാഗം തൊഴിൽ ദാതാക്കളും പുതിയ ആളുകളെ ജോലിക്കെടുക്കുന്നതിനെ കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെയാണ് സംസാരിച്ചത്. 'എല്ലാ മേഖലകളിലും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈ ഹയറിംഗ് ക്ലബ്.കോം ആൻഡ് സാൻസ്ക്രിറ്റ് - നൗക്രി.ഇൻഫോ സി ഇ ഒ രാജേഷ് കുമാർ പറഞ്ഞു.

ബംഗളൂരു, മുംബൈ, ഡൽഹി ആൻഡ് എൻ സി ആർ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, അഹ്മദാബാദ്, പുനെ എന്നീ സ്ഥലങ്ങളിലാണ് പുതിയ തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുകയെന്നും സർവേയിൽ പറയുന്നു. ഈ സ്ഥലങ്ങളിൽ 5,14,900 തൊഴിലവസരങ്ങളാണ് ഉണ്ടാകുക. ടയർ 2 ,ടയർ 3 സിറ്റികളിലും ധാരാളം ജോലി സാദ്ധ്യതകൾ ഉണ്ടായിരിക്കും

അതേസമയം, 2020ൽ ടെക്നോളജിക്കും ടെക്നിക്കൽ കഴിവിനുമാണ് മറ്റ് കഴിവുകളേക്കാൾ ആവശ്യമുണ്ടാകുക. 2019ൽ 6.2 ലക്ഷം തൊഴിലവസരങ്ങൾ ആയിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്, അതിൽ 5.9 ലക്ഷം തൊഴിലുകൾ നൽകാൻ കഴിഞ്ഞു.

റീടെയിൽ ആൻഡ് ഇ-കൊമേഴ്സ് മേഖലയിൽ ആയിരിക്കും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുക. ഈ വിഭാഗത്തിൽ 1,12000 അവസരങ്ങളും ഐ ടി /ഐ ടി അനുബന്ധ വിഭാഗത്തിൽ 1,05,500, FMCG വിഭാഗത്തിൽ 87,500 , ഉൽപ്പാദന രംഗത്ത് 68,900 ,BFSI 59,700, ആരോഗ്യ രംഗത്ത് 98,300 എന്നിങ്ങനെയാകും തൊഴിലവസരങ്ങൾ എന്നാണു സർവ്വേ സൂചിപ്പിക്കുന്നത് .

ശമ്പളത്തിലും ബോണസിലും 2020ൽ എട്ടു ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശമ്പളത്തിൽ എട്ടു ശതമാനവും ബോണസിൽ 10 ശതമാനവും വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ മേഖലയായിരിക്കും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ (2, 15, 400) സൃഷ്ടിക്കുക. വടക്ക് (1,95,700),
പടിഞ്ഞാറ് (1,65,700), കിഴക്ക് (1,25,800) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ തൊഴിലവസരങ്ങൾ.
2020 വർഷത്തിൽ നിലവിലുള്ള തൊഴിലാളികളുടെ നൈപുണ്യ വർദ്ധനവിനാണ് കൂടുതൽ പ്രധാനം നൽകുന്നത് .മാറുന്ന കാലത്തിനനുസരിച്ച് തൊഴിൽ മേഖലയിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഉതകുന്ന തീരുമാനങ്ങളാകും തൊഴിൽ മേഖലയിൽ ഉണ്ടാകുന്നത് ..ഡാറ്റ സാക്ഷരതയിലും ഈ വർഷം പ്രാധാന്യം നൽകും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends