Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൂറ് ദിവസംകൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായുള്ള പദ്ധതി

02 OCTOBER 2020 03:12 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് കരുത്തു പകരുന്ന വാഗ്ദാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ..നൂറ് ദിവസം കൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്  മുഖ്യമന്ത്രി പറഞ്ഞത് .. .കോവിഡ് മഹാമാരി മൂലം സംസ്ഥാനത്ത്  തൊഴിലില്ലായ്‌മ  വളരെ അധികം വർധിച്ചിട്ടുണ്ട് . ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി സംയോജിത പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നൂറ് ദിവസംകൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത് . ആയിരം ആളുകൾക്ക് അഞ്ച് എന്ന നിലയിൽ ഓരോ പഞ്ചായത്തിലും മുൻസിപാലിറ്റിയിലും കാർഷികേതര മേഖലകളിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.

 95,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നുണ്ട്. വിവിധ സ്‌കീമുകളുടെ പൂർത്തീകരണത്തിന്റെ ഭാഗമായി ഇതിനു കാലതാമസമുണ്ടാകും. അതിനാൽ എത്ര ചുരുങ്ങിയാലും 50,000 തൊഴിൽ അവസരങ്ങൾ ഡിസംബറിനുള്ളിൽ തന്നെ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 1000 നിയമനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബീറ്റ് ഫോറസ്റ്റ് വിഭാഗത്തിൽ ജോലി നൽകും.. എല്ലാ ഒഴിവുകളും അറിയിക്കാൻ പിഎസ്‌സിക്ക് നിർദേശം നൽകിയിട്ടുണ്ട്. പിഎസ്‌സി വഴി 5000 പേർക്കെങ്കിലും നിയമനം നൽകുകയാണ് ലക്ഷ്യം. പിഎസ്‌സി നിയമനങ്ങളിൽ സർക്കാർ സർവകാല റെക്കോർഡ് നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ രണ്ടാഴ്‌ചയിലും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസം പരസ്യപ്പെടുത്തും. സര്‍ക്കാര്‍-അര്‍ധ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ 18,600, ഹയര്‍ സെക്കൻഡറിയിൽ 425 തസ്‌തികയും സൃഷ്‌ടിക്കും. എയ്‌ഡഡ് സ്‌കൂളുകളില്‍ 6,911 തസ്‌തിക നിയമനം റെഗുലറൈസ് ചെയ്യും. സ്‌കൂള്‍ തുറക്കാത്തത് കൊണ്ട് ജോലിക്ക് ചേരാത്ത 1,632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ 10,968 പേര്‍ക്ക് ജോലി നല്‍കും.

യുപി സർക്കാർ പ്രതിരോധത്തിൽ; ഹത്രാസ് പീഡനക്കേസിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും മെഡിക്കല്‍ കോളേജില്‍ 700, ആരോഗ്യവകുപ്പില്‍ 500 തസ്തിക സൃഷ്ടിക്കും. പട്ടികവര്‍ഗക്കാരില്‍ 500 പേരെ ഫോറസ്റ്റില്‍ ബീറ്റ് ഓഫീസര്‍മാരായി നിയമിക്കും. സര്‍ക്കാര്‍ സര്‍വീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാൻ പിഎസ്‌സിക്ക് നിർദേശം. പിഎസ്‌സി വഴി 100 ദിവസത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് നിയമനം ലക്ഷ്യം. പുതുതായി സൃഷ്ടിച്ച തസ്‌തികകളിലും എണ്ണത്തിലും പിഎസ്‌സി നിയമനത്തിലും സര്‍വകാല റെക്കോര്‍ഡ് നേടി.

സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താൽക്കാലിക നിയമനം നടത്തും. കെഎസ്എഫ്ഇയില്‍ കൂടുതല്‍ നിയമനം. സെപ്‌റ്റംബർ-നവംബര്‍ കാലത്ത് ആയിരം പേര്‍ക്ക് നിയമനം നല്‍കും. അടുത്ത നൂറ് ദിവസത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 3,977 പേര്‍ക്ക് നിയമനം ലഭിക്കുകയോ തസ്തിക സൃഷ്ടിക്കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends