Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു നിർത്തിവച്ചിരുന്ന വിദേശ തൊഴിലാളി റിക്രൂട്മെന്റ് നവംബർ 15 ഞായറാഴ്ച മുതല്‍ ഖത്തർ പുനരാരംഭിക്കും

13 NOVEMBER 2020 03:07 PM IST
മലയാളി വാര്‍ത്ത


കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു നിർത്തിവച്ചിരുന്ന വിദേശ തൊഴിലാളി റിക്രൂട്മെന്റ് നവംബർ 15 ഞായറാഴ്ച മുതല്‍ ഖത്തർ പുനരാരംഭിക്കും.

കോവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കുന്നതായി തൊഴില്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ കമ്പനികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷമേ റിക്രൂട്ട്‌മെന്റ് അനുവദിക്കുകയുള്ളു. തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥ, ഉചിതമായ താമസ സൗകര്യങ്ങള്‍ എന്നിവ കമ്പനികള്‍ നിര്‍ബന്ധമായും ഉറപ്പാക്കുകയും വേണം എന്നും നിബന്ധനയുണ്ട് .

14 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയുകയും വേണം. പുതിയ തൊഴിലാളികൾക്കുള്ള എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടതും ക്വാറന്റീൻ ചെലവു വഹിക്കേണ്ടതും തൊഴിലുടമകളാണ്. ആദ്യഘട്ടത്തിൽ കമ്പനികളുടെ റിക്രൂട്മെന്റ് അപേക്ഷകളാണു സ്വീകരിക്കുന്നത്.

ദുരന്തനിവാരണ ഉന്നതാധികാര കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്ന പ്രവേശന വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടു മാത്രമേ ഖത്തറിലേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. ജീവനക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിനായി തൊഴിലുടമകളാണ് അപേക്ഷിക്കേണ്ടത്.

പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അഭിമുഖവും മറ്റ് നടപടികളും പൂര്‍ത്തിയാക്കി വീസയ്ക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ പ്രഖ്യാപനം ഏറെ ആശ്വാസമാകും. റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചതോടെ കമ്പനികളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമാകും

ഖത്തർ റസിഡൻസി പെർമിറ്റിന്റെ (ആർപി) കാലാവധി കഴിയുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രവാസികൾക്ക് തൊഴിൽ മാറാനും അനുമതിയുണ്ട്‌ . തന്റേതല്ലാത്ത കാരണങ്ങളാൽ ആർപി പുതുക്കാൻ തൊഴിലാളിക്ക് സാധിച്ചില്ലെങ്കിൽ മാത്രമാണ് കാലാവധി കഴിയുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ തൊഴിൽ മാറ്റാൻ അനുമതി നൽകിയിരിക്കുന്നത്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21-ാം നമ്പർ നിയമത്തിലെ നടപ്പാക്കൽ ചട്ടങ്ങളിലെ 65, 67 വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുളള 2020ലെ 51-ാം നമ്പർ മന്ത്രിതല തീരുമാന പ്രകാരമാണിത്

തൊഴിൽ മാറ്റത്തിന് തൊഴിലാളിയുടെ ആർപി കാലാവധി സാധുവായിരിക്കണമെന്നാണ് വ്യവസ്ഥ എന്നതിനാൽ പുതിയ ഭേദഗതി പ്രവാസികൾക്ക് ഗുണകരമാണ്. നടപ്പാക്കൽ ചട്ടങ്ങളിലെ 65-ാം വകുപ്പ് ഭേദഗതിയനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി പ്രവാസികൾക്ക് തൊഴിൽ മാറാം.തൊഴിൽ മാറ്റം സംബന്ധിച്ച് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തെ അറിയിക്കണം. 67-ാം വകുപ്പ് ഭേദഗതി പ്രകാരം ഒരു തൊഴിലാളിയെ താൽക്കാലികമായി പ്രധാന തൊഴിൽ കരാറിലേക്ക് നിയമിക്കേണ്ട സാഹചര്യം ഉണ്ടായാൽ തൊഴിലുടമ മറ്റൊരു കരാർ കൂടി സമർപ്പിക്കുകയും വേണം.

തൊഴിലാളിയും തൊഴിലുടമയും ഒപ്പുവച്ച് തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയതായിരിക്കണം പ്രധാന കരാർ. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലായിട്ടുണ്ട്. തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ തൊഴിൽ മാറാൻ അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവച്ചിരുന്നു

എന്‍.ഒ.സി ഇല്ലാതെ ജോലി മാറുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു ..തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി മാറുമ്പോൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നാണ് ഭരണ വികസന, തൊഴിൽ , സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചത്

തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിക്കുകയും തൊഴിൽ നിയമത്തിൽ മാറ്റം വരുത്തുകയും ചെയ്ത് കൊണ്ട് ഖത്തർ അമീർ പ്രഖ്യാപിച്ച നിയമഭേദഗതികളെക്കുറിച്ച് ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോലി മാറുന്നതിന് മുമ്പ് തൊഴിലുടമയെ മുൻ കൂട്ടി വിവരമറിയിക്കണം , തൊഴിലാളി പുതുതായി ജോലിക്ക് കയറുന്ന കമ്പനി നിലവിൽ ജോലി ചെയ്യുന്ന കമ്പനിയുമായി മത്സരത്തിലുള്ളത് ആയിരിക്കരുത്, നഷ്ടപരിഹാരം ഉണ്ടെങ്കിൽ അതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ , എന്നിവയാണ് എൻ ഒ.സി ഇല്ലാതെ തൊഴിൽ മാറുമ്പോൾ പാലിക്കേണ്ട മൂന്ന് നിബന്ധനകളെന്ന് തൊഴിൽ മന്ത്രാലയം ലേബർ അഫയേഴ്സ് അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു.

രാജ്യത്തെ തൊഴിൽ വിപണിയെ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് മിനിമം വേതനം നിശ്ചയിക്കുന്നത് ഉൾ പ്പെടെയുള്ള നിയമഭേദഗതികള്ൾ കൊണ്ട് വന്നെതന്ന് അൽ ഉബൈദലി വിശദീകരിച്ചിരുന്നു. . വേതന സംരക്ഷണ സംവിധാന (ഡബ്ല്യു.പി.എസ്) ത്തിന്റെ വ്യവസ്ഥകൾ ലംഘിക്കുന്ന കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്നും വ്യവസ്ഥയുണ്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (5 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (21 minutes ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (47 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (2 hours ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (3 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends