വനിതാ സിവില്‍ പോലീസ് റാങ്ക് പട്ടികയുടെ കാലാവധി ഒരു മാസംകൂടി! ഉദ്യോഗാർത്ഥികൾ ആശങ്കയിൽ, തീരുമാനം കൈകൊള്ളാതെ സർക്കാർ

സംസ്ഥാനത്തെ വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് മൂന്നിന് അവസാനിക്കും. നിയമനം നടക്കാത്തതിനാൽ, ലിസ്റ്റിലെ 1300-ൽഅധികം ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. വനിതാ പോലീസുകാർ തീരെ കുറവായിരിക്കുമ്പോഴാണ് റാങ്ക് പട്ടികയിലെ നിയമനം വൈകുന്നത്.
നാലുവർഷം മുമ്പ് തുടങ്ങിയ നിയമന നടപടികളുടെ ഭാഗമായി 2020-ലാണ് റാങ്ക് പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചത്. ഇതിൽനിന്ന് 353 പേരെ നിയമിച്ചു. 300 പേർക്ക് അഡൈ്വസ് മെമ്മോ അയയ്ക്കുകയും ചെയ്തു.
നിയമനം വൈകുന്നതിനാൽ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യത്തിലും സർക്കാർ തീരുമാനം ഇതുവരെയും കൈക്കൊണ്ടിട്ടില്ല.
സംസ്ഥാന പോലീസ് സേനയിൽ വനിതാ പോലീസിന്റെ സാന്നിധ്യം 15 ശതമാനമായി കൂട്ടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. നിലവിൽ ഇത് ഒൻപത് ശതമാനത്തിൽത്താഴെയാണ്. ഇത് രാജ്യത്തെതന്നെ കുറഞ്ഞ നിരക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2018-ൽ സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയൻ രൂപവത്‌കരിച്ചെങ്കിലും എണ്ണം ഇപ്പോഴും അന്നത്തെ നിലിയിൽത്തന്നെയാണ്.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് വനിതാ ശാസ്ത്രജ്ഞര്‍ക്ക് പരിശീലന പദ്ധതി പ്രഖ്യാപിച്ചു. ബൗദ്ധിക സ്വത്താവകാശ മേഖലയില്‍ സ്‌റ്റൈപ്പന്‍ഡോടെയുള്ള ഒരു വര്‍ഷത്തെ ഓണ്‍-ദി- ജോബ് പരിശീലപദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിമണ്‍ സയന്റിസ്റ്റ്‌സ് സ്‌കീം - സി (ഡബ്ല്യു.ഒ. എസ്.-സി.) എന്ന പദ്ധതിപ്രകാരം വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് അസസ്‌മെന്റ് കൗണ്‍സില്‍ (ടി.ഐ.എഫ്.എ.സി.) ആണ് പേറ്റന്റ്സ് ഫെസിലിറ്റേറ്റിങ് സെന്റര്‍ മേല്‍നോട്ടം വഹിക്കുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സയന്‍സില്‍ പി.ജി. അല്ലെങ്കില്‍ എന്‍ജിനിയറിങ്/ടെക്‌നോളജിയില്‍ ബിരുദം ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക കണ്ടെത്തലുകളിലും നൂതനരീതികളിലും ഇടപഴകാനുള്ള താത്പര്യം വേണം.
യോഗ്യതയ്ക്കനുസരിച്ച് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ബേസിക്/ അപ്ലൈഡ് സയന്‍സസ് എം. എസ്സി., ബി.ടെക്./എം.ബി.ബി.എസ്./തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് - 25,000 രൂപ; എം.ഫില്‍/എം.ടെക്./എം.ഫാര്‍മ/എം.വി.എസ്സി എന്നീ യോഗ്യതയുള്ളവർക്ക്. - 30,000 രൂപ, ബേസിക് സയന്‍സ്/അപ്ലൈഡ് സയന്‍സ് പിഎച്ച്.ഡി./എന്നീ യോഗ്യതയുള്ളവർക്ക് - 35,000 രൂപയുമാണ് സ്‌റ്റെഫൻറ് .
www.tifac.org.in എന്ന വെബ്സൈറ് വഴി ജൂലായ് 31 വരെ അപേക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha


























