ബിഎസ്‌എഫില്‍ 65 ഒഴിവുകള്‍; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം... അവസാന തീയതി ജൂലായ് 25

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് 65 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമായിരിക്കും. ബി എസ് എഫിന്‍റെ എയര്‍ വിങിലേക്കുള്ള ഈ ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍), അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍), കോണ്‍സ്റ്റബിള്‍ (സ്റ്റോര്‍മാന്‍) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 25.
അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍) (മെക്കാനിക്കല്‍-32, ഏവിയോണിക്സ് (ഇലക്‌ട്രിക്കല്‍/ഇന്‍സ്ട്രുമെന്റ്/റേഡിയോ/റഡാര്‍)-17)49:യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. അല്ലെങ്കില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് നല്‍കുന്ന ഗ്രൂപ്പ് ത ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അസിസ്റ്റന്റ് റഡാര്‍ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍) (റേഡിയോ/റഡാര്‍)-8: യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. അല്ലെങ്കില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് നല്‍കുന്ന ഗ്രൂപ്പ് ത ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
കോണ്‍സ്റ്റബില്‍ (സ്റ്റോര്‍മാന്‍)-8: യോഗ്യത: മെട്രിക്കുലേഷന്‍ (സയന്‍സ്) പാസായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ പരിജ്ഞാനം അല്ലെങ്കില്‍ ഏവിയേഷന്‍ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക്, അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് തസ്തികയിലേക്ക് 28 വയസ്സ്. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 20-25 വയസ്സ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.
ബിരുദധാരികള്‍ക്ക് ഐഎസ്‌ആര്‍ഒയില്‍ തൊഴില്‍ പരിശീലനം; ഇങ്ങനെ അപേക്ഷിക്കാം
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) വിവിധ ബി ടെക്, ബി ഇ ട്രെയ്ഡുകളിലേക്കായി തൊഴില്‍ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഐ എസ് ആര്‍ ഒയുടെ ബെംഗളൂരുവിലെ ആസ്ഥാനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം എന്‍ എ ടി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലേക്കുള്ള അപേക്ഷ ജൂലൈ 22-നകം ഈ-മെയിലിലൂടെ അയയ്ക്കാവുന്നതാണ്.
"ഉദ്യോഗാര്‍ത്ഥികള്‍ www.mhrdnats.gov.in എന്ന വെബ്‌സൈറ്റില്‍ തങ്ങളുടെ പേര് നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. തുടര്‍ന്ന് അവരുടെ എന്‍ എ ടി എസ് എന്‍റോള്‍മെന്‍റ് നമ്ബര്‍ ഉള്‍പ്പെടെ hqapprentice@isro.gov.in എന്ന ഈ-മെയില്‍ ഐ ഡിയിലേക്ക് അപേക്ഷ അയയ്ക്കണം", ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഐ എസ് ആര്‍ ഒ വ്യക്തമാക്കുന്നു.
ഒരു വര്‍ഷത്തെ തൊഴില്‍ പരിശീലന പദ്ധതിയില്‍ ആകെ 43 ഒഴിവുകളാണ് ഉള്ളത്. ബിരുദ തൊഴില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. സാങ്കേതിക തൊഴില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8,000 രൂപയാണ് സ്റ്റൈപ്പന്റായി ലഭിക്കുക.
ഐ എസ് ആര്‍ ഒ സാങ്കേതിക തൊഴില്‍ പരിശീലന റിക്രൂട്ട്മെന്റ്: ആര്‍ക്കൊക്കെ അപേക്ഷിക്കാം?
കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ബിരുദ തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം. എന്നാല്‍, സാങ്കേതിക തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ട്രെയ്ഡില്‍ കുറഞ്ഞത് 60 മാര്‍ക്കോടു കൂടിയ ഡിപ്ലോമ ഡിഗ്രി ആവശ്യമാണ്.
ഐ എസ് ആര്‍ ഒ തൊഴില്‍ പരിശീലന റിക്രൂട്ട്മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം?
ഘട്ടം 1: ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചുകൊണ്ട് എം എച്ച് ആര്‍ ഡി എന്‍ എ ടി എസ് പോര്‍ട്ടലില്‍ എന്‍റോള്‍ ചെയ്യണം.
ഘട്ടം 2: രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു എന്‍റോള്‍മെന്‍റ് നമ്ബര്‍ ലഭിക്കും. അപേക്ഷകര്‍ ഈ എന്‍റോള്‍മെന്‍റ് നമ്ബര്‍ സൂക്ഷിച്ചു വെച്ച് ഐ എസ് ആര്‍ ഒ തൊഴില്‍ പരിശീലനത്തിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഘട്ടം 3: ആവശ്യമായ എല്ലാ വിശദാംശങ്ങളും നല്‍കിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കണം.
ഘട്ടം 4: അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അത് സ്കാന്‍ ചെയ്ത് hqapprentice@isro.gov.in എന്ന ഈ-മെയില്‍ വിലാസത്തില്‍ അയയ്ക്കുക. മെയിലിന്റെ സബ്ജക്റ്റ് ആയി 'Application for the Apprenticeship Category' എന്ന് നല്‍കുക. ജൂലൈ 22-ന് മുമ്ബ് അപേക്ഷ അയയ്ക്കണം.
ആവശ്യമായ രേഖകള്‍ക്കൊപ്പം പി ഡി എഫ് ഫോര്‍മാറ്റിലാണ് ഈ അപേക്ഷാ ഫോം അയക്കേണ്ടത്. മെറിറ്റ് പ്രകാരം പിന്നീട് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടുത്ത നടപടിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ-മെയിലിലൂടെ ലഭിക്കും.
https://www.facebook.com/Malayalivartha


























