'ജനകീയ പത്മ' പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ച് പ്രധാനമന്ത്രി; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം... അവസാന തിയതി സെപ്റ്റംബർ 15

പത്മ വിഭുഷന്‍, പത്മഭൂഷന്‍, പത്മശ്രീ എന്നീ പത്മപുരസ്‌കാരങ്ങള്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളില്‍ ഒന്നാണ്. 'വിശിഷ്ട പ്രവര്‍ത്തനം' അംഗീകരിക്കുന്നതിനും ഒപ്പം എല്ലാ മേഖലകളിലെയും രംഗങ്ങളിലെയും ശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനങ്ങള്‍ പരിഗണിച്ചും ആണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
2022 ലെ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനുള്ള ജനകീയ പത്മ പുരസ്‌കാരത്തിന് പ്രധാനമന്ത്രി നാമനിര്‍ദേശം ക്ഷണിച്ചു. 2021 സ്പ്തംബര്‍ 15ആണ് അവസാന തിയ്യതി. പത്മ പുരസ്‌കാരം ജനകീയമാക്കേണ്ടത് അത്യാവശ്യമാണെന്നും അതിന്റെ ഭാഗമാണ് ജനകീയ പത്മയെന്നും സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പത്മ അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ /ശുപാര്‍ശകള്‍ ഓണ്‍ലൈനില്‍ പത്മ അവാര്‍ഡ് പോര്‍ട്ടല്‍ https://padmaawards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാര്‍ഡിന് അര്‍ഹരാണ്. ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഒഴികെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പത്മ അവാര്‍ഡിന് അര്‍ഹതയില്ല.
മേല്‍പ്പറഞ്ഞ പത്മ പോര്‍ട്ടലില്‍ ലഭ്യമായ ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിര്‍ദ്ദേശങ്ങളില്‍/ശുപാര്‍ശകളില്‍ അടങ്ങിയിരിക്കണം. കൂടാതെ, ശുപാര്‍ശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉള്‍പ്പെടുത്തണം.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ (www.mha.gov.in) 'അവാര്‍ഡുകളും മെഡലുകളും' എന്ന ശീര്‍ഷകത്തില്‍ ലഭ്യമാണ്. ഈ അവാര്‍ഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഈ വെബ്‌സൈറ്റിലെ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha


























