ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് കിടിലൻ ഓണസമ്മാനവുമായി IDBI ... . ഐ.ഡി.ബി.ഐ ബാങ്കിന്റെ നോർത്തേൺ, ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ സോണുകളിലായി 650 അസിസ്റ്റന്റ് മാനേജർ ഗ്രേജ് എ ഒഴിവുകൾ ...കൂടാതെ എക്സിക്യൂട്ടീവ് തസ്‌തികയിൽ 920 ഒഴിവുകളിലേയ്ക്കും ഇപ്പോൾ അപേക്ഷിയ്ക്കാം

ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് ഉഗ്രൻ ഓണസമ്മാനമാണ് ഇത്തവണ IDBI ഒരുക്കിയിരിക്കുന്നത് . ഐ.ഡി.ബി.ഐ ബാങ്കിന്റെ നോർത്തേൺ, ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ സോണുകളിലായി 650 അസിസ്റ്റന്റ് മാനേജർ ഗ്രേജ് എ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൂടാതെ എക്സിക്യൂട്ടീവ് തസ്‌തികയിൽ 920 ഒഴിവുകളുമുണ്ട് . കരാർ നിയമനമാണ് . തുടക്കത്തിൽ ഒരു വർഷത്തേക്കാണു കരാർ. രണ്ടു വർഷം കൂടി നീട്ടിക്കിട്ടും. ഓഗസ്റ്റ് 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 55% മാർക്കോടെ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം .. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.
https://ibpsonline.ibps.in/idbirecaug21/ എന്ന ലിങ്കിലുള്ള ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം
2021 ജൂലൈ ഒന്നിന് 20–25 ആയിരിക്കണം . അതേസമയം പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ് ഉണ്ട്
ശമ്പളം: ആദ്യ വർഷം 29,000 രൂപ, രണ്ടാം വർഷം 31,000 രൂപ, മൂന്നാം വർഷം 34,000 രൂപ എന്നിങ്ങനെ ആയിരിക്കും . മികച്ച പ്രകടനത്തോടെ മൂന്നുവർഷ കാലവധി പൂർത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജർ ഗ്രേഡ്–എ തസ്തികയിൽ സ്ഥിരം നിയമനത്തിനും പരിഗണിക്കും
ഇതിനു പുറമെ ഐ.ഡി.ബി.ഐ ബാങ്ക് അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലേക്കുള്ള നിയമനത്തിന്റെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഒരു വർഷത്തെ ബാങ്കിംഗ് ആന്റ് ഫിനാൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (PGDBF) കോഴ്സിലൂടെയായിരിക്കും നിയമനം നൽകുക. അതായത് 9 മാസത്തെ ക്ലാസ്റൂം പഠനവും 3 മാസം ഐ.ഡി.ബി.ഐ ബ്രാഞ്ചുകളിലുള്ള ഇന്റേൺഷിപ്പും ചേർന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഡിബിഐയിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലേക്കു നിയമനം ലഭിക്കും .
അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക്
https://ibpsonline.ibps.in/idbiramaug21/ ഔദ്യോഗിക വെബ്സൈറ്റിൽ http://www.idbibank./ ആക്ടിവേറ്റ് ആയിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 22നുള്ളിൽ അപേക്ഷ സമർപ്പിക്കാം.
ബാങ്കിന്റെ നോർത്തേൺ, ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ സോണുകളിലായി 650 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 4ന് നടക്കുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈൻ ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖമുണ്ടായിരിക്കും.
ലോജിക്കൽ റീസണിംഗ്, ഡാറ്റാ അനാലിസിസ്, ഇന്റർപ്രറ്റേഷൻ, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ എക്കോണമി/ ബാങ്കിംഗ് അവെയർനസ് എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും പരീക്ഷയിൽ ചോദ്യങ്ങളുണ്ടാവുക. 200 മാർക്കിന്റേതാണ് പരീക്ഷ. 2 മണിക്കൂർ ദൈർഘ്യമുണ്ടായിരിക്കും.
1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 200 രൂപ അടച്ചാൽ മതിയാകും.
താൽപ്പര്യമുള്ളവർ എത്രയും പെട്ടെന്ന് ഓൺലൈനായി അപേക്ഷ അയയ്ക്കാൻ ശ്രദ്ധിക്കുമല്ലോ
https://www.facebook.com/Malayalivartha


























