പ്ലസ് ടു യോഗ്യത മതി...കേന്ദ്ര പോലീസില്‍ ജോലി നേടാം...വനിതകൾക്കും അവസരം...അഞ്ഞൂറിലേറെ ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഇപ്പോള്‍ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇത്തവണ വനിതകൾക്കും അവസരങ്ങൾ ഒരുക്കിയിരിക്കുകയാണ്. മൊത്തം 540 ഒഴിവുകളാണുള്ളത്. ഇതിലേക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഒരു അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സീനിയർ സെക്കൻഡറി സ്കൂൾ (10+2) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.ട്രാൻസ്ക്രിപ്ഷൻ സമയം കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 50 മിനിറ്റ് അല്ലെങ്കിൽ ഹിന്ദിയിൽ 65 മിനിറ്റ്.എന്നിങ്ങനെയാണ്. പ്രായപരിധി 18 മുതൽ 25 വയസ്സുവരെയാണ് പ്രതിമാസം 25,500 മുതൽ 81,100 രൂപവരെയാണ് ശമ്പളം.
ഹെഡ് കോൺസ്റ്റബിൾ (Ministerial) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഒരു അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സീനിയർ സെക്കൻഡറി സ്കൂൾ (10+2) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ ഏറ്റവും കുറഞ്ഞ വേഗത 35 wpm ഉള്ള ഇംഗ്ലീഷ് ടൈപ്പിംഗ് അല്ലെങ്കിൽ കമ്പ്യൂട്ടറിൽ കുറഞ്ഞത് 30 WPM വേഗതയിൽ ഹിന്ദി ടൈപ്പിംഗ് അറിയാവുന്നവരായിരിക്കണം. പ്രായപരിധി 18 മുതൽ 25 വയസ്സുവരെയാണ്. 29,200 മുതൽ 92,300 രൂപവരെയാണ് ശമ്പളം.
യുആർ / ഒബിസി വിഭാഗക്കാർക്ക് അപേക്ഷ ഫീസ് 100 രൂപയാണ്.പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും അപേക്ഷ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.cisfrectt.in/index.php എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha
























