പരീക്ഷ ഇല്ലാതെ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ അവസരം...മറക്കാതെ സെപ്തംബര് 21, 22 എന്നി തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കു...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻഐടി) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസ്സിസ്റ്റന്റ്സ്, ടെക്നിക്കൽ അസ്സിസ്റ്റന്റ്സ്, ലൈബ്രറി ഹെൽപ്പർ എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. മൊത്തം 47 ഒഴിവുകളാണുള്ളത്.ഇതിലേക്ക് 2022 സെപ്റ്റംബര്‍ 21 മുതല്‍ 2022 സെപ്റ്റംബര്‍ 22 വരെ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
അസിസ്റ്റന്റ് (ലൈബ്രറി) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം, ഒരു ഓട്ടോമേറ്റഡ് ലൈബ്രറിയിലെ പ്രവൃത്തി പരിചയം, ലൈബ്രറി സോഫ്റ്റ്‌വെയർ പരിജ്ഞാനം, ഓഫീസ് ഓട്ടോമേഷൻ ടൂളുകളെക്കുറിച്ചുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം. പ്രതിമാസം 21996/- രൂപയാണ് ശമ്പളം. ഇതിലേക്ക് 23 ഒഴിവുകളാണുള്ളത്. സെപ്തംബര് 21 ന് രാവിലെ 10:30നാണ് ഇന്റർവ്യൂ നടക്കുന്നത്.
പ്രോജക്ട് ഡിജിറ്റൽ ലൈബ്രറി - കമ്പ്യൂട്ടർ അസ്സിസ്റ്റന്റ്സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എംസിഎ / കമ്പ്യൂട്ടർ സയൻസിൽ ബിരുദം / കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവത്സര ഡിപ്ലോമ / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഒരു വർഷത്തെ പ്രസക്തമായ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 20020/- രൂപയാണ് ശമ്പളം. ഇതിലേക്ക് ആകെ 6 ഒഴിവുകളാണുള്ളത്. സെപ്തംബര് 22 ന് രാവിലെ 10:30നാണ് ഇന്റർവ്യൂ നടക്കുന്നത്.
പ്രോജക്റ്റ് ഡിജിറ്റൽ ലൈബ്രറി - ടെക്നിക്കൽ അസ്സിസ്റ്റന്റ്സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതഎംസിഎ / കമ്പ്യൂട്ടർ സയൻസിൽ ബിരുദം / കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവത്സര ഡിപ്ലോമ / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഒരു വർഷത്തെ പ്രസക്തമായ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. Linux പ്ലാറ്റ്‌ഫോമുകളിൽ പരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും ലൈബ്രറി സോഫ്റ്റ്‌വെയർ, സെർവർ കോൺഫിഗറേഷൻ മുതലായവയെ കുറിച്ചുള്ള അറിവ്, മറ്റേതെങ്കിലും ഉയർന്ന യോഗ്യത, ഒരു ഡിജിറ്റൽ ലൈബ്രറിയിലെ പ്രവൃത്തി പരിചയം എന്നിവ നിർബന്ധം. പ്രതിമാസം 21996/-രൂപയാണ് ശമ്പളം. ഇതിലേക്ക് ആകെ 5 ഒഴിവുകളാണുള്ളത്. സെപ്തംബര് 22 ന് രാവിലെ 10:30നാണ് ഇന്റർവ്യൂ നടക്കുന്നത്.
ലൈബ്രറി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഓഫീസ് ഓട്ടോമേഷൻ ടൂളുകളെക്കുറിച്ചുള്ള അറിവ്, ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 20020/- രൂപയാണ് ശമ്പളം. ഇതിലേക്ക് 13 ഒഴിവുകളാണുള്ളത്. സെപ്തംബര് 22ന് രാവിലെ 10:30നാണ് ഇന്റർവ്യൂ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി http://www.nitc.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha