നേവിയില്‍ ഫിസിക്കല്‍ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം....ഉടൻ അപേക്ഷിക്കു...
ഇന്ത്യൻ നേവി ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവിലിയൻ മോട്ടോർ ഡ്രൈവർ (OG), ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ് എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. വിവിധ പോസ്റ്റുകളിലായി മൊത്തം 49 ഒഴിവുകളാണുള്ളത്. ഇതിലേക്ക് തപാല്‍ വഴി 2022 സെപ്റ്റംബര്‍ 10 മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിലാസം The Flag Officer Commanding-in-Chief (for CCPO), Headquarters, Western Naval Command, Ballard Estate, Near Tiger Gate, Mumbai-400 001
സ്റ്റാഫ് നഴ്‌സ് (പഴയ നഴ്‌സ്/സിവിലിയൻ സിസ്റ്റർ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത ഹോസ്പിറ്റലിൽ നഴ്‌സായി പരിശീലനം നേടിയതിന്റെ സർട്ടിഫിക്കറ്റ് മെഡിക്കൽ, സർജിക്കൽ നഴ്‌സിംഗ്, മിഡ്‌വൈഫറി എന്നിവയിൽ പൂർണ്ണ പരിശീലനം ലഭിച്ച നഴ്‌സായി രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ്, ഹിന്ദിയിലോ പ്രാദേശിക ഭാഷയിലോ ഉള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം. ഇതിലേക്ക് ആകെ 3 ഒഴിവുകളാണുള്ളത്. പ്രതിമാസം 44900 മുതൽ 1,42,400 രൂപവരെയാണ് ശമ്പളം. പ്രായപരിധി 18 മുതൽ 45 വയസ്സുവരെയാണ്.
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം;കേന്ദ്ര-സംസ്ഥാന സർക്കാരിന്റെയോ സ്വയംഭരണ സ്ഥാപനത്തിന്റെയോ നിയമാനുസൃത സ്ഥാപനത്തിന്റെയോ പൊതുമേഖലാ സ്ഥാപനത്തിന്റെയോ സർവകലാശാലയുടെയോ അംഗീകൃത ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ കീഴിലുള്ള ലൈബ്രറിയിൽ രണ്ടുവർഷത്തെ പ്രഫഷനൽ പരിചയം. അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. ഇതിലേക്ക് ആകെ 6 ഒഴിവുകളാണുള്ളത്. പ്രതിമാസം 35400 മുതൽ 112400 രൂപവരെയാണ് ശമ്പളം. പ്രായപരിധി 30 വയസ്സിൽ കൂടരുത്.
സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്നുള്ള മെട്രിക്കുലേഷനും ഫസ്റ്റ് ലൈൻ മെയിന്റനൻസിനെക്കുറിച്ചുള്ള അറിവും, ഹെവി മോട്ടോർ വെഹിക്കിൾസ് (HMVs) & മോട്ടോർ സൈക്കിളുകൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, ഹെവി മോട്ടോർ വെഹിക്കിൾസ് (എച്ച്എംവി) ഡ്രൈവിംഗിൽ ഒരു വർഷത്തെ പ്രായോഗിക പരിചയം എന്നിവ ഉണ്ടായിരിക്കണം. ഇതിലേക്ക് 40 ഒഴിവുകളാണുള്ളത്. പ്രതിമാസം 19900 മുതൽ 63200 രൂപവരെയാണ് ശമ്പളം. പ്രായപരിധി 18 മുതൽ 25 വയസ്സുവരെയായിരിക്കണം.
https://www.facebook.com/Malayalivartha