സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും...പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം...
പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും. കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (TCS) സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും തുടർന്ന് റിക്രൂട്ട്‌മെന്റും നടത്തുന്നു.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബി.എ/ ബി.ബി.എ/ ബി.ബി.എം/ ബി.കോം/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി ഒഴികെ) വിഷയത്തിലുള്ള ബിരുദം. ബി.ടെക്/ ബി.സി.എ/ ബിരുദാനന്തരബിരുദധാരികൾ എന്നിവർക്കാണ്. 2021 ലോ 2022 ലോ ബിരുദം നേടിയിട്ടുള്ളവരോ 2022ൽ അവസാനവർഷം ബിരുദവിദ്യാർഥികളോ ആയിരിക്കണം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി റഗുലറായി പഠിച്ചവരായിരിക്കണം.
പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) എന്നിവ ഔദ്യോഗികമായി നിയുക്തരായ ആളുകളുടെ ഗ്രൂപ്പുകളും ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സാമൂഹിക-സാമ്പത്തിക ഗ്രൂപ്പുകളുമാണ്. ഈ നിബന്ധനകൾ ഇന്ത്യൻ ഭരണഘടനയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു, ഗ്രൂപ്പുകളെ ഒന്നോ അതിലധികമോ വിഭാഗങ്ങളിലായി നിയുക്തമാക്കിയിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭൂരിഭാഗവും അവർ അധഃസ്ഥിത വിഭാഗങ്ങൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha