പത്താം ക്ലാസ് യോഗ്യത ഉണ്ടോ? എങ്കിൽ നിങ്ങൾക്ക് നേടാം കേന്ദ്ര അർദ്ധ സർക്കാർ ജോലി... നിരവധി ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...
ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ. ബോയിലർ ഓപ്പറേറ്റർ തസ്തികയിലാണ് ഒഴിവ്. താൽക്കാലികമായിട്ടായിരിക്കും ജോലിയിൽ പ്രവേശിപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 7.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉണ്ടാവണം. ബോയിലർ പ്രവർത്തനത്തിലും അറ്റകുറ്റപ്പണിയിലും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രായപരിധി 35 വയസ്സാണ്.. പ്രതിമാസം 30,000 രൂപയാണ് ശമ്പളം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ ഏഴിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
എന്താണ് ബോയ്ലർ ഓപ്പറേറ്റർ: ബോയിലർ ഉപകരണങ്ങളുടെയും മുറികളുടെയും അറ്റകുറ്റപ്പണികളിലും അറ്റകുറ്റപ്പണികളിലും വിദഗ്ധരായ സാങ്കേതിക വിദഗ്ധരാണ് ബോയിലർ ഓപ്പറേറ്റർമാർ. പ്രൊഫഷണലുകൾ ബോയിലറും ബോയിലറുകളെ ബാധിക്കുന്ന വിവിധ ഘടകങ്ങളും ക്രമീകരിക്കുകയും പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. ബോയിലർ ഓപ്പറേറ്റർമാർ നിരീക്ഷിക്കുന്ന ചില ഘടകങ്ങളിൽ മർദ്ദവും താപനിലയും ഉൾപ്പെടുന്നു.
https://www.facebook.com/Malayalivartha