ഇന്റർനാഷണൽ കമ്പനികൾ, ആശുപത്രികൾ ,സിവിൽ ഏവിയേഷൻ....ഇന്റർവ്യൂ മാത്രം...നാളെ തന്നെ ജോയിൻ ചെയ്യാം...മെഗാ ജോബ് ഫെയർ 2022...
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും, ഐ സി എ എജ്യു സ്‌കിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഉം ചേർന്ന് 24/09/2022 ശനിയാഴ്ച രാവിലെ 10 മണിമുതൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വെസ്റ്റിൽ വച്ച് തൊഴിൽ മേള നടത്തുന്നു. പത്തിൽ പരം ഇന്റർനാഷണൽ കമ്പനികൾ ആണ് ഉൾപ്പെടുന്നത്. ഡിഗ്രി മുതൽ യോഗ്യതകളുള്ളവർക്കാണ് അവസരം.https://forms.gle/ty7FvTYWg6fwyfRPA എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. തൊഴിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്തവരെ അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് -0495 2370176
ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി-യുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. മൂവ്വാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ളവർക്ക് മാത്രമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് മൂന്നുവർഷം വരെ സാധു ആയിരിക്കും . ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 23 വൈകിട്ട് അഞ്ചിനു മുൻപ് നേരിട്ട് അപേക്ഷ നൽകണം. യോഗ്യത: എട്ടാം ക്ലാസ് പാസ്. മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ താമസക്കാരായ 30നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0485-2836544.
നിയമനം
മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ - ചെന്നൈ, ദക്ഷിണ മേഖലയിലേക്ക് ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍സര്‍വീസ്, ഓഫീസ്), സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട് ) എന്നീ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. എക്‌സ്- സര്‍വീസുകാര്‍ക്ക് കൂടി സംവരണം ചെയ്തിട്ടുള്ള പ്രസ്തുത ഒഴിവുകളിലേക്ക് www.aai.areo എന്ന വെബ്‌സൈറ്റ് വഴി അര്‍ഹരായവര്‍ക്ക് സെപ്റ്റംബര്‍ 30 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം.
വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താത്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. 22ന് രാവിലെ 10.30ന് തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2330736.
അധ്യാപക ഒഴിവുകൾ
പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിലവിലുള്ള ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി സെപ്റ്റംബർ 26ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർസയൻസ് എഞ്ചിനീയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ സെപ്റ്റംബർ 24നു വൈകിട്ട് നാലിനു മുൻപായി www.lbt.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സൈറ്റിൽ ലഭിക്കും. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ പത്തിനു കോളേജ് ഓഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾ അറിയാൻ www.lbt.ac.in, www.aai.areo എന്നി വെബ്സൈറ്റുകൾ സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha