കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി കേരളം സർക്കാർ താൽക്കാലിക ഒഴിവുകൾ...
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി-യുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 23 വൈകിട്ട് അഞ്ചിനു മുൻപ് നേരിട്ട് അപേക്ഷ നൽകണം. യോഗ്യത: എട്ടാം ക്ലാസ് പാസ്. മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ താമസക്കാരും പ്രായം 30നും 50നും ഇടയിലും ആയിരിക്കണം. ഫോൺ: 0485-2836544.
അങ്കണ്‍വാടി വര്‍ക്കര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നൂല്‍പ്പുഴ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണ്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 7. കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ് സുല്‍ത്താന്‍ ബത്തേരി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 222 844, 9188959885.
കൗണ്‍സിലര്‍, വാച്ചര്‍ നിയമനം
വയനാട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനന്തവാടി ശാന്തിനഗറില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഷെല്‍ട്ടര്‍ ഹോമില്‍ കൗണ്‍സിലര്‍, വനിത വാച്ചര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലര്‍ക്ക് എം. എസ് ഡബ്ല്യു (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി)യും വാച്ചര്‍ക്ക് എട്ടാം ക്ലാസുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 35 നും 58 നും ഇടയില്‍. യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ സൂപ്രണ്ട്, ഷെല്‍ട്ടര്‍ഹോം, ആറാട്ടുത്തറ പി.ഒ, മാനന്തവാടി എന്ന വിലാസത്തിലോ pkvs2012@gmail.com എന്ന വിലാസത്തിലോ സെപ്തംബര്‍ 24 ന് നകം സമര്‍പ്പിക്കണം. ഫോണ്‍ 9496103165.
താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലയില്‍ മോഡൽ എംപ്ലോയ്മെന്റ് & എംപ്ലോയബിലിറ്റി സെന്ററിന് കീഴിൽ നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള 2500ൽ പരം താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എസ് എസ് എൽ സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പി. ജി. എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർ deetvpm.emp.lbr@kerala.gov.in എന്ന ഇ-മെയിലിൽ രജിസ്റ്റർ ചെയ്യുകയോ, സെപ്റ്റംബർ 23ന് നടക്കുന്ന ജോബ് ഡ്രൈവിൽ നേരിട്ട് ബയോഡാറ്റകൾ ഹാജരാക്കുകയോ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.
https://www.facebook.com/Malayalivartha