ട്രഷറി വകുപ്പിൽ തൊഴിൽ നേടാൻ അവസരം...അപേക്ഷിക്കു ഇപ്പോൾ തന്നെ...

ട്രഷറി വകുപ്പ് ഇപ്പോൾ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സീനിയർ/ ജൂനിയർ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സീനിയർ/ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ ആണ് ഒഴിവുകൾ. കരാർ നിയമനാസൃതമായാണ് ഉദ്യോഗാർത്ഥികളെ ജോലിയിലേക്ക് പ്രവേശിപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 17 വരെയാണ്. അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. യോഗ്യതകളും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. കൂടുതൽ അറിയാൻ www.treasury.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
1956-ല്‍ കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷം, റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്ന ട്രഷറി വകുപ്പ് 01/08/1963-മുതല്‍ സര്‍ക്കാര്‍ ഉത്തരവ് ജി.ഒ (പി) നമ്പര്‍ 465/63/ഫിന്‍ തീയതി 30.07.1963 പ്രകാരം ട്രഷറി ഡയറക്ടര്‍ മേധാവിയായ ഒരു സ്വതന്ത്ര വകുപ്പായി പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍ തലത്തില്‍ ട്രഷറി വകുപ്പിന്റെ ഭരണപരമായ നിയന്ത്രണം ധനകാര്യ വകുപ്പിനാണ്.
നിലവില്‍ ട്രഷറി വകുപ്പിന് 3 മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകള്‍, 23 ജില്ലാ ട്രഷറികള്‍, 201 സബ് ട്രഷറികള്‍, 8 പെന്‍ഷന്‍ പേയ്മെന്റ് സബ് ട്രഷറികള്‍, 12 സ്റ്റാമ്പ് ഡിപ്പോകള്‍ എന്നിവയുണ്ട്. വകുപ്പ് മേധാവിയായ ട്രഷറി ഡയറക്ടറുടെ കീഴില്‍ ഭരണപരമായ സൗകര്യാര്‍ത്ഥം സംസ്ഥാനത്തെ ട്രഷറികളെ നാല് മേഖലകളായി തിരിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha