Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഐടി റിക്രൂട്ട്മന്‍റില്‍ അടിമുടി മാറ്റവുമായി കേരളം നൈപുണ്യത്തിന് പ്രാധാന്യം

16 APRIL 2024 04:40 PM IST
മലയാളി വാര്‍ത്ത

ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്ട്മന്‍റ് രീതികളില്‍ അടിമുടി മാറ്റവുമായി കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍. മാര്‍ക്ക് അടിസ്ഥാനമാക്കി മാത്രം നിയമനം നടത്തുന്ന പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി ഉദ്യോഗാര്‍ഥിയുടെ അറിവ്, നൈപുണ്യശേഷി, മാറുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഴിവ് എന്നിവയാണ് മാനദണ്ഡമാക്കുന്നത്. വര്‍ത്തമാനകാലത്തെ ഡിജിറ്റല്‍ യുഗത്തിനും നിര്‍മ്മിതബുദ്ധിയടക്കമുള്ള സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തിലും പരമ്പരാഗത രീതികള്‍ വിലപോകില്ലെന്നാണ് ഐടി ലോകം വിലയിരുത്തുന്നത്.

ഇതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സ് (ഐഇഇഇ), ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി-ടെക്) എന്നിവ സംയുക്തമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോഞ്ച്പാഡ് കേരള-2024 എന്ന നിയമന പരിപാടി നടക്കുകയാണ്. പ്രാരംഭപദ്ധതിയെന്ന നിലയില്‍ 10,000 എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ വിവിധ പരീക്ഷകളിലൂടെ നയിച്ച് ഐടി ജോലികള്‍ക്കായി ഒരുക്കും. പ്രതിസന്ധി പരിഹാരം, സാങ്കേതിക നൈപുണ്യം, എന്നിവ ഉയര്‍ത്തുകയാണ് ലക്ഷ്യം. ബഹുരാഷ്ട്ര സംരംഭങ്ങളടക്കം നൂറിലധികം കമ്പനികളിലേക്ക് ഇതിലൂടെ നിയമനം നടക്കും.

മേയ് ആറിന് ടെക്നോപാര്‍ക്ക് തിരുവനന്തപുരത്തും എട്ടിന് ഇന്‍ഫോപാര്‍ക്ക് കൊച്ചിയിലും പത്തിന് കോഴിക്കോട് സൈബര്‍പാര്‍ക്കിലും പുതിയ മാതൃകയില്‍ നിയമന പരിപാടികള്‍ നടത്തും. പുതിയ രീതി ഏറെ വിജ്ഞാന പ്രദമാണെന്ന് മാത്രമല്ല, ബിരുദധാരികള്‍ക്ക് വളരെ വേഗത്തില്‍ തൊഴില്‍ ലഭിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല, എപിജെ അബ്ദുള്‍ കലാം ശാസ്ത്രസാങ്കേതിക സര്‍വകലാശാല എന്നിവയുടെ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ലോഞ്ച് പാഡ് കേരള 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിതരണം ചെയ്യുന്ന പരീക്ഷകള്‍ ഈ രീതിയുടെ പ്രത്യേകതയാണ്. ഐടി ഇതര നിയമനങ്ങള്‍ക്കും ഈ രീതി അവലംബിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യുന്നതിലെ മികവ് അളക്കുന്നതിനാല്‍ ഇത് അഭിമുഖം പോലുള്ള രീതികളെ മറികടക്കുമെന്ന് ജി ടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സി മേധാവിയുമായ വി ശ്രീകുമാര്‍ പറഞ്ഞു.

എഐ ഏജന്‍റുകളായ ദേവിന്‍, ദേവിക എന്നിവയുടെ സേവനത്തിലൂടെ നിര്‍മ്മിതബുദ്ധി എന്‍ജിനീയര്‍മാര്‍ ഐടി ജോലിയുടെ നിര്‍വചനം തന്നെ മാറ്റുകയാണ്. ജോലിയുടെ സ്വഭാവം തന്നെ മാറുന്നതിനാല്‍ യഥാര്‍ത്ഥ പ്രതിഭകളെ ലഭിക്കാന്‍ ഐടി കമ്പനികള്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (35 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (46 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends