Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

കെ ഡിസ്കിൽ ഒഴിവുകൾ ;എഎഐ കണ്‍സള്‍ട്ടന്റ് ,വേറേയും നിരവധി അവസരങ്ങൾ

23 MARCH 2025 07:02 PM IST
മലയാളി വാര്‍ത്ത

കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). 20 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം chqrectt@aai.aero ...... എന്ന ഇ-മെയില്‍ വഴി അപേക്ഷിക്കാം. ഏപ്രില്‍ 2, 2025 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

എയര്‍പോര്‍ട്ട് അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റേഷന്‍ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് എന്നിവയില്‍ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള വിരമിച്ച സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, ഡിഫന്‍സ് ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുണ്ടാവില്ല, അഭിമുഖത്തിലെ മികവ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞടുപ്പ്. 65 വയസ്സാണ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി. 75,000 രൂപയാണ് ശമ്പളം.

കേരള സര്‍ക്കാരിന് കീഴില്‍ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിൽ ഒഴിവുകൾ. വർക്ക് നിയർ ഹോം പ്രൊജക്ടിന്റെ ഭാഗമായാണ് നിയമനം. തസ്തിക, യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ വിശദമായി നോക്കാം

അസിസ്റ്റന്റ് മാനേജൻ ഗ്രേഡ് 1- ഒരു ഒഴിവാണ് ഉള്ളത്. ബിടെക് അല്ലെങ്കിൽ എം ബി എ (റെഗുലർ) പഠിച്ചവർക്ക് അപേക്ഷിക്കാം. 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സ്റ്റേക്ക് ഹോൾഡർ എൻഗേജ്മെന്റ്, ആന്റ് റിസർച്ച്, പ്രൊജക്ട് മാനേജർ തസ്തികയിൽ പ്രവൃത്തിപരിചയം വശ്യമാണ്. നന്നായി ആശയവിനിമയം നടത്താനുള്ള കഴിവുണ്ടാകണം. കൂടാതെ ഒരു ടീമിനെ നയിക്കാൻ ശേഷിയുള്ള ആളാകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,25,000 -1,50,000 രൂപ വരെയാണ് മാസശമ്പളം ലഭിക്കുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്.

സീനിയർ ഗ്രേഡ് മാനേജർ-1 രണ്ട് ഒഴിവുകളാണ് ഉള്ളത്. ബിടെക്/ എം ബി എ ആണ് യോഗ്യത. ബിസിനസ് ഡെലവലപ്പ്മെന്റ് സ്റ്റേക്ക് ഹോൾഡർ എൻഗേജ്മെന്റ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 90,000 മുതൽ 1,00, 000 രൂപ വരെ ശമ്പളമായി ലഭിക്കും. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക-https://cmd.kerala.gov.in/wp-content/uploads/2025/03/Notification-v2.pdf

 

കണ്ടന്റ് ക്രിയേറ്റർമാരുടെ ഒഴിവുകൾ

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതിനായി കണ്ടന്റ് ക്രിയേറ്റർമാരെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്.ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങൾ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നൽകുകയാണ് വേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഒരു ലേഖനത്തിന് ആയിരം രൂപ പ്രതിഫലം ലഭിക്കും. .

ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31.

താല്‍കാലിക നിയമനം

തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുകൾ. പ്ലംബര്‍ കം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ / ഇലക്ട്രിഷ്യന്‍ കം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്കാണ് നിയമനം. ഏപ്രിൽ 9 നാണ് അഭിമുഖം. യോഗ്യത: എസ്. എസ്. എല്‍ . സി പാസ്സായിരിക്കണം. പ്ലംബര്‍ / ഇലക്ട്രിഷ്യന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം അഭികാമ്യം.

എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ https://aai.aero/ (E മെയിൽ chqrectt@aai.aero ) ,

മാനേജർ https://cmd.kerala.gov.in/wp-content/uploads/2025/03/Notification-v2.pdf

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (38 seconds ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (7 minutes ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (8 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (8 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (10 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (11 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (11 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (11 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (11 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (12 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (12 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (13 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (13 hours ago)

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്  (13 hours ago)

എല്ലാ ജില്ലകളിലും മഴ വരുന്നു; ശക്തമായ കാറ്റിനും സാദ്ധ്യത  (14 hours ago)

Malayali Vartha Recommends