ഐ ടി ഐ യിൽ ഇൻസ്റ്ക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു

പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിൽ ഉത്തരമേഖലയിൽ പ്രവർത്തിക്കുന്ന ബേള,നീലേശ്വരം,ചെറുവത്തൂർ ,മടായി,കുറുവങ്ങാട് ,തൂണേരി,എലത്തൂർ,പൊന്നാനി,പാതയ്ക്കര ,കേരളാധീശ്വരപുരം ,പാണ്ടിക്കാട്,ചിറ്റൂർ ,പാലപ്പുറം ,മംഗലം,വരവൂർ,എരുമപ്പെട്ടി,ഹെർബെർട് നഗർ ,വി ആർ പുരം,നടത്തറ ,ഇടതുരുത്തി,പുല്റ്റ്,എങ്കക്കാട്,മായന്നൂർ തുടങ്ങി 23 ഐ ടി ഐ കാലിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്.കോഴിക്കോട് ജില്ലയിലെ എലത്തൂർ ഐ ടി ഐ യിൽ മെയ് 29 നു രാവിലെ 10 . 30 ക്കു കൂടിക്കാഴ്ച നടത്തും.താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാക്കണം .
രണ്ടു വർഷത്തെ പ്രവർത്തി പരിചയത്തോടു കൂടിയ എം ബി എ അല്ലെങ്കിൽ ബി ബി എ അല്ലെങ്കിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയത്തോടു കൂടിയ സോഷിയോളജി ,സോഷ്യൽ വെൽഫെയർ ,എക്കണോമിക്സ് എന്നിവയാൽ ബിരുദമോ അല്ലെങ്കിൽ ഡിഗ്രി /ഡിപ്ലോമയും.ഐ ടി ഐ കളിൽ രണ്ടു വര്ഷം എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ പ്രവർത്തിപരിചയമോ ഉണ്ടായിരക്കണം.ഇംഗ്ലീഷ് കമ്യുണിക്കേഷൻ സ്കിൽ,കംപ്യുട്ടർ പരിജ്ഞാനം എന്നിവ നിർബന്ധം .ഫോൺ:0495 -2371451
https://www.facebook.com/Malayalivartha