കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് ലിമിറ്റഡിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് ലിമിറ്റഡിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളുണ്ട്.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്- ആറ്
യോഗ്യത: മാർക്കറ്റിംഗിൽ സ്പെഷലൈസേഷനോടെ എംബിഎ അല്ലെങ്കിൽ എൻജിനിയിറിംഗ് ബിരുദം. (സിവിൽ ട്രേഡ് അഭിലഷണീയം).
പ്രായം: 2018 ജനുവരി ഒന്നിന് 30 വയസ്.
ശമ്പളം : 10,000 രൂപ.
അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ഗ്രേഡ് നാല്- രണ്ട്
യോഗ്യത: ബിരുദം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 2018 ജനുവരി ഒന്നിന് 36 വയസ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം : 28,360 രൂപ.
ബ്ലാസ്റ്റർ, ഗ്രേഡ് സി- നാല്
യോഗ്യത: എസ്എസ്എൽസി, ബ്ലാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ്. അഞ്ച് വർഷംപ്രവൃത്തിപരിചയം. 2018 ജനുവരി ഒന്നിന് 36 വയ്സ. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം : 28,189 രൂപ.
വെൽഡർ ഗ്രേഡ് സി- നാല്
യോഗ്യത: വെൽഡിംഗ് ട്രേഡിൽ ഐടിഐ. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 2018 ജനുവരി ഒന്നിന് 36 വയസ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം : 28,189 രൂപ.
പ്ലംബർ, ഗ്രേഡ് സി- ഒന്ന്
യോഗ്യത: പ്ലംബിംഗ് ട്രേഡിൽ ഐടിഐ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 2018 ജനുവരി ഒന്നിന് 36 വയസ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം : 28,186 രൂപ.
ഹെവി എക്യുപ്മെന്റ് ഓപ്പറേറ്റർ, ഗ്രേഡ് ബി- ഏഴ്
യോഗ്യത: ട്രാക്ടർ മെക്കാനിക്/ഇഎംഎം മെക്കാനിക് ട്രേഡിൽ ഐടിഐ എർത്ത് മൂവിംഗ്/മെഷനറി മെക്കാനിക്കിൽ മൂന്ന് വർഷത്തെ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ടാവണം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. പ്രായം: 2018 ജനുവരി ഒന്നിന് 36 വയസ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം : 28,221 രൂപ.
ഫോർമാൻ മൈൻസ്, ഗ്രേഡ് നാല്/ഫോർമാൻ മൈൻസ് ട്രെയിനി- അഞ്ച്
യോഗ്യ: മൈനിംഗ് എൻജിനിയറിംഗിൽ ഡിപ്ലോമ. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം:2018 ജനുവരി ഒന്നിന് 36 വയസ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം : 28360 രൂപ.
നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയം കുറഞ്ഞവരെ ട്രെയിനി തസ്തികയിൽ പരിഗണിക്കുന്നതാണ്.
ടെക്നീഷ്യൻ ട്രെയിനി- അഞ്ച്
യോഗ്യത: കെമിക്കൽ എൻജിനിറിംഗിൽ ഡിപ്ലോമ.അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിഎസ്സി ബിരുദം.
പ്രായം:2018 ജനുവരി ഒന്നിന് 25 വയസ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം :10,000 രൂപ.
മെഡിക്കൽ ഓഫീസർ, ഗ്രേഡ് എം അഞ്ച്- ഒന്ന്
യോഗ്യത: എംബിബിഎസ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 2018 ജനുവരി ഒന്നിന് 36 വയസ്.
സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം : 55267 രൂപ.
അപേക്ഷിക്കേണ്ട വിധം: www.malabarcements.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ അപ്ലോഡ് ചെയ്യണം. അവസാന തീയതി ജൂൺ 15.
https://www.facebook.com/Malayalivartha