പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും 322 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും 322 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.
പ്രായപരിധി: 01.01.2018ൽ 18- 40 വയസ്. പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവും മറ്റു പിന്നോക്കവിഭാഗത്തിനും വിമുക്തഭടൻമാർക്കും മൂന്നു വർഷവും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവും ലഭിക്കും.
ഏതെങ്കിലും ഒരു സംഘത്തിന്റെ പ്രവർത്തനപരിധിയിൽവരുന്ന ജില്ലയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് പ്രസ്തുത സംഘത്തിലെ ഇന്റർവ്യൂവിന് ലഭിക്കാവുന്ന പരമാവധി 15 മാർക്കിനു പുറമേ അധിക ആനുകൂല്യമായി അഞ്ചു മാർക്കു കൂടി ലഭിക്കും.
അപേക്ഷാ ഫോറത്തിൽ സ്വന്തം ജില്ല വ്യക്തമാക്കേണ്ടതും ഇന്റർവ്യൂ സമയത്ത്, ബന്ധപ്പെട്ട അധികാരകളിൽനിന്നും ലഭിക്കും നേറ്റിവറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്.
ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം/ബാങ്കുകളിലേക്കും തസ്തികകളിലേക്കും അപേക്ഷിക്കാം. ഒരു സംഘത്തിലേക്ക് അപേക്ഷിക്കാൻ 150 രൂപയാണ് ഫീസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് 50 രൂപ. അധികമായി അപേക്ഷിക്കുന്ന ഒാരോ സംഘത്തിനും തസ്തികയ്ക്കും 50 രൂപ അധികമായി അടയ്ക്കണം.
അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നീ ബാങ്കുകളുടെ ശാഖകളിലൂടെ ഫീസ് അടയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 14. കൂടുതൽ വിവരങ്ങൾക്ക് www.csebkerala.org സന്ദർശിക്കുക.
https://www.facebook.com/Malayalivartha