പൊതുമേഖലാ കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമായ വെസ്റ്റേണ്‍ കോൾ ഫീൽഡ്സ് രണ്ടു തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

പൊതുമേഖലാ കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമായ വെസ്റ്റേണ്‍ കോൾ ഫീൽഡ്സ് രണ്ടു തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ടെക്നിക്കൽ ആൻഡ് സൂപ്പർവൈസർ ഗ്രേഡ് സിയിൽ പെടുന്ന മൈനിംഗ് സിർദാർ/ ഷോർട്ട് ഫയറർ, ടെക്നിക്കൽ ആൻഡ് സൂപ്പർവൈസർ ഗ്രൂപ്പ് ബിയിൽ പെടുന്ന സർവേയർ (മൈനിംഗ്) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
മൈനിംഗ് സിർദാർ / ഷോർട്ട് ഫയറർ
യോഗ്യത- ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈനിംഗ് സേഫ്റ്റി അനുവദിച്ച മൈനിംഗ് സിർദാർഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനിംഗ് ആൻഡ് മൈനിംഗ് സർവേയിംഗിൽ ഡിപ്ലോമയും ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈനിംഗ് സേഫ്റ്റി അനുവദിച്ച ഓവർമാൻ കോന്പിറ്റൻസി സർട്ടിഫിക്കറ്റും. അപേക്ഷകർ ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് എന്നിവ നേടിയിരിക്കണം.
സർവേയർ (മൈനിംഗ്)
യോഗ്യത-എസ്എസ്എൽസിയും ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈനിംഗ് സേഫ്റ്റിയുടെ കോന്പിറ്റൻസി സർവേ സർട്ടിഫിക്കറ്റും അല്ലെങ്കിൽ മൈനിംഗ് ആൻഡ് മൈനിംഗ് സർവേയിൽ ഡിപ്ലോമയും ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈനിംഗ് സേഫ്റ്റി അനുവദിച്ച സർവേയർ കോന്പിറ്റൻസി സർട്ടിഫിക്കറ്റും.
പ്രായം- 01.03.2017 ന് 18-30 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ടവിധം-
www.westerncoal.nic.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഇതേ വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് അപേക്ഷിക്കാം.
മെട്രിക്കുലേഷന്റെയും മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, തഹസിൽദാറിൽ കുറയാത്ത റവന്യു ഉദ്യോഗസ്ഥൻ നൽകിയ ജാതി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്ക്കൊപ്പം വയ്ക്കണം. സർക്കാർ/ അർധസർക്കാർ/ പൊതുമേഖല സ്ഥാനത്തിലെ ജോലിക്കാർ മേലധികാരിയിൽനിന്ന് എൻഒസി വാങ്ങണം.
വിലാസം-
General Manager (PR)-Coal Estate,
Civil Lines,
Nagpur 440 001
https://www.facebook.com/Malayalivartha