എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന മെഗാ തൊഴില്‍മേള ദിശ-2018 ജൂണ്‍ എട്ടിന് ആലപ്പുഴ എസ്.ഡി കോളേജില്‍ നടക്കും

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന മെഗാ തൊഴില്‍മേള ദിശ-2018 ജൂണ്‍ എട്ടിന് ആലപ്പുഴ എസ്.ഡി കോളേജില്‍ നടക്കും. ജില്ലാ എംപ്ലോയിമെന്റ് എക്‌സചേഞ്ചിന്റെയും എസ്.ഡി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള തൊഴില്‍മേളയില്‍ 40-ല്‍ അധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ജില്ലയില്‍ തന്നെ ജോലി നല്‍കുന്ന തൊഴില്‍ദാതാക്കളും മേളയില്‍ പങ്കെടുക്കും.
പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്‌സുകള്‍, ബി.ടെക്, ഐ.ടി.ഐ, ഐ.ടി.സി തുടങ്ങിയ യോഗ്യതയുള്ള 40 വയസുവരെയുള്ള പ്രായമുള്ളവര്‍ക്കാണ് അവസരം. ബയോഡേറ്റയുടെ അഞ്ച് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ കോപ്പിയും ഫോട്ടോയും പങ്കെടുക്കുന്നവര്‍ കൈവശം കരുതണം മേളയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
https://www.facebook.com/Malayalivartha