കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ,അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ,,അസിസ്റ്റന്റ് എൻജിനീയർ ,എക്സ്ക്യൂട്ടീവ് എൻജിനീയർ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ,അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ,,അസിസ്റ്റന്റ് എൻജിനീയർ ,എക്സ്ക്യൂട്ടീവ് എൻജിനീയർ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.കരാർ നിയമനമാണ്.രണ്ട വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിക്കുന്നത്.
പോസ്റ്റ്:സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവ്:1
ശമ്പളം:50000
പ്രായം:35 വയസ്സിൽ താഴെ
യോഗ്യത:ബി ടെക്/എം സി എ /തത്തുല്യം .അഞ്ചുവർഷത്തെ പ്രവർത്തിപരിചയം .
പോസ്റ്റ്:അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവ്:3
ശമ്പളം:25000 - 30000
പ്രായം:35 വയസ്സ്
യോഗ്യത:ബി ടെക്/എം സി എ /തത്തുല്യം .രണ്ടു വർഷത്തെ പ്രവർത്തിപരിചയം .
അപേക്ഷ ഫോമും യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങളും www .keralartc . com എന്ന വെബ്‌സൈറ്റിൽ ലഭിക്കും .
അപേക്ഷ അയക്കേണ്ട വിലാസം :
The Chairman & Managing Director ,
KSRTC ,
Transport Bhavan ,
Fort ,Thiruvananthapuram -695023
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 7 .
പോസ്റ്റ്:അസിസ്റ്റന്റ് എൻജിനീയർ ,എക്സ്ക്യൂട്ടീവ് എൻജിനീയർ
കേരള റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ അസിസ്റ്റന്റ് എൻജിനീയർ ,അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എൻജിനീയർ (സിവിൽ ),എക്സ്ക്യൂട്ടീവ് എൻജിനീയർ (സിവിൽ ) തസ്തികകളിലെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു .
ശമ്പളം:അസിസ്റ്റന്റ് എൻജിനീയർ/അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എൻജിനീയർ തസ്തികയ്ക്ക് 40000 രൂപയും എക്സ്ക്യൂട്ടീവ് എഞ്ചിനീയർക്ക് 44000 രൂപയും .
പ്രായം:60 വയസ്സിൽ താഴെ
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ ബി ടെക് /തത്തുല്യം
പ്രവർത്തിപരിചയം :അസിസ്റ്റന്റ് എൻജിനീയർ /അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എൻജിനീയർ -ഗവൺമെന്റ് വകുപ്പിലോ രജിസ്റ്റേർഡ് സ്വകാര്യ സ്ഥാപനത്തിലോ ഹെഡ് ഡ്രാഫ്റ്സ്മാനായി അഞ്ചു വർഷത്തെ പരിചയം .
എക്സ്ക്യൂട്ടീവ് എൻജിനീയർ -ഗവൺമെന്റ് വകുപ്പിലോ രജിസ്റ്റേർഡ് സ്വകാര്യ സ്ഥാപനത്തിലോ അസിസ്റ്റന്റ് എൻജിനീയർ /ടെക്നിക്കൽ അസിസ്റ്റന്റായി എട്ടു വർഷത്തെ പരിചയം .
നിർദിഷ്ട യോഗ്യതയുള്ളവർ പ്രായം യോഗ്യത പ്രവർത്തിപരിചയം ഫോൺനമ്പർ ഇ മെയിൽ തുടങ്ങിയ വിവരങ്ങൾ സഹിതമുള്ള വിശദമായ റെസ്യുമും ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോയും ജൂൺ 27 നകം ലഭിക്കത്തക്ക വിധം ഇനി പറയുന്ന വിലാസത്തിൽ അയക്കണം .
വിലാസം :
The Chairman & Managing Director ,
KSRTC ,
Transport Bhavan ,
Fort ,Thiruvananthapuram -695023
കൂടുതൽ വിവരങ്ങൾക്ക്
www .keralartc . com എന്ന വെബ്‌സൈറ്റിൽ ലഭിക്കും .
https://www.facebook.com/Malayalivartha