Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

യു.എ.ഇ യിലെ പുതുക്കിയ വിസാ നിയമം

29 JUNE 2018 11:06 AM IST
മലയാളി വാര്‍ത്ത
യു.എ.ഇ വിസ നിയമത്തില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ദിവസം വരുത്തിയത്.    വിസിറ്റിങ് വിസയിൽ  യു എ ഇ യിൽ വന്നു ജോലി അന്വേഷിക്കുന്നവർ ധാരാളമാണ്. എന്നാൽ മൂന്നു മാസത്തിനകം ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥയാണ് ഇത് വരെ ഉണ്ടായിരുന്നത് . എന്നാൽ  പുതുക്കിയ നിയമ പ്രകാരം  ആറ് മാസം    വരെ ഇങ്ങനെ തുടരാവുന്നതാണ്. 6 മാസത്തേക്ക് വിസയുടെ കാലാവധി പുതുക്കാനുള്ള സൗകര്യമുണ്ട്.    കാലാവധി കഴിഞ്ഞവര്‍ പിടിക്കപ്പെട്ടാലും പിഴയില്ലാതെ രക്ഷപ്പെടാം. ബാങ്ക് ഗ്യാരണ്ടി ഇനത്തില്‍ ഇനി വന്‍ തുക നല്‍കേണ്ടതില്ല. താല്‍ക്കാലികമായി നല്‍കുന്ന വിസയ്ക്ക് ഫീസില്ലെന്ന പ്രത്യേകതയുമുണ്ട്. വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടയാണ് പരിഷ്‌കാരങ്ങള്‍. മാത്രമല്ല വിദ്യാസമ്പന്നരായ വ്യക്തികള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്   ട്രാൻസിറ്റ് വിസ പുതിയ ചട്ടങ്ങൾ പ്രകാരം വിസ പുതുക്കാൻ രാജ്യത്തിനു പുറത്തു പോയി വരണമെന്ന നിബന്ധന എടുത്തുകളയും. രണ്ടു ദിവസത്തേക്ക് ട്രാൻസിറ്റ് വിസ സൗജന്യമാകും    നിയമ വിരുദ്ധമായി ഇവിടെ എത്തിയവർ, വിസാ കാലാവധി കഴിഞ്ഞവർ എന്നിവർക്ക് വിസ മാറുന്നതിനുള്ള അവസരം നൽകും . വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യുഎഇയിലേക്ക് വരാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ഇനി ഉണ്ടാവില്ല. പകരം നിലവിലുള്ള പിഴയടച്ച്‌ അവര്‍ക്ക് വീണ്ടും പുതിയ വിസയില്‍ രാജ്യത്തെത്താം        ഇതുവരെ തൊഴിലാളിയെ നിയമിക്കുമ്പോൾ 3000 ദിർഹം ഗ്യാരണ്ടിയായി കെട്ടി വെക്കണം എന്ന നിയമം ഉണ്ടായിരുന്നു. എന്നാൽ പുതുക്കിയ നിയമപ്രകാരം അതിന്റെ ആവശ്യമില്ല   . പകരം 60 ദിർഹത്തിൻറെ ഇൻഷുറൻസ്  പോളിസി എടുക്കണം.  തൊഴില്‍ വിസ കാലാവധി കഴിഞ്ഞും,ജോലിയില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കും. നിലവിലുള്ള വിസയില്‍ നിന്ന് മറ്റൊരു വിസയിലേക്ക് മാറാന്‍ ഇനി രാജ്യം വിടേണ്ട കാര്യമില്ല, ഇവിടെ തന്നെ വീസ മാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്   മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ യു എ ഇ യിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനശേഷം രണ്ടു വർഷം യു എ യിൽ  തന്നെ തങ്ങാനുള്ള അനുമതിയുണ്ട്. മിടുക്കരായ വിദ്യാർത്ഥികൾക്ക് ഇങ്ങനെ 2 വർഷം അധികം യു എ യിൽ നിൽക്കാം . ആ കാലയളവിൽ ഉപരി പഠനത്തിനോ അനുയോജ്യമായ ജോലിയിലോ പ്രവേശിക്കാം എന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ സന്തോഷവും ആശ്വാസവും നൽകും.  കൂടാതെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ സ്റ്റൂഡന്റ് വിസ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.    സ്പെഷ്യലിസ്റ്റ്കൾക്ക് 10 വർഷം കാലാവധിയുള്ള താമസ വിസ നൽകാനും യു എ ഇ തീരുമാനിച്ചു      യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോവുന്നവര്‍ക്ക് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കും. 96 മണിക്കൂര്‍ നേരത്തേക്കാണെങ്കില്‍ വെറും അമ്പത് ദിര്‍ഹം മാത്രം മതിയാകും. ഇപ്പോള്‍ ഈ വിസക്ക് മുന്നൂറ് ദിര്‍ഹം ചിലവുണ്ട്.   യുഎഇയിൽ പുതിയ ജോലിക്ക് പ്രവേശിക്കുന്ന ഇന്ത്യയടക്കമുള്ള 9 രാജ്യക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ത്യ, ശ്രീലങ്ക, കെനിയ, ഇന്തോനേഷ്യ, ഈജിപ്‌ത്‌, സെനഗൽ, ടുനീഷ്യ, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (16 minutes ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (23 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (35 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (44 minutes ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (2 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (3 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (3 hours ago)

Malayali Vartha Recommends