Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 

29 JUNE 2018 05:57 PM IST
മലയാളി വാര്‍ത്ത
  ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളില്‍ ഡിപ്ലോമ അപ്രന്റിസ് ഒഴിവുകളിലേക്ക് വോക്-ഇന്‍-സെലക്ഷന്‍ നടത്തുന്നു. ബെംഗളൂരുവിലാണ് ഒരു വര്‍ഷത്തെ പരിശീലനം. സെലക്ഷന്‍ നടത്തുന്ന തീയതിയും വിഭാഗങ്ങളും വിലാസവും ചുവടെ.   ജൂലൈ 13:- ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്.   ജൂലൈ 14:- കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സിവില്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ സെക്രട്ടേറിയല്‍ പ്രാക്ടീസ്, മോഡേണ്‍ ഓഫിസ് പ്രാക്ടീസ്, ലൈബ്രറി സയന്‍സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെക്കാട്രോണിക്‌സ്.   ഇന്റര്‍വ്യൂ സ്ഥലം:  Centre For Learning and Development,  Bharat Electronics Limited,  Jalahalli, Bangalore 560013.   ഉച്ചയ്ക്കു 1 മണിക്ക് സെലക്ഷന്‍ നടക്കും.   എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ 2015 ഓഗസ്റ്റ് ഒന്നിനോ അതിനു ശേഷമോ ഡിപ്ലോമ പരീക്ഷയില്‍ യോഗ്യത നേടിയവരായിരിക്കണം.   പ്രായപരിധി: 2018 ജനുവരി ഒന്നിന് ഉയര്‍ന്ന പ്രായം 22 വയസ്.   സ്‌റ്റൈപന്‍ഡ്: 10400 രൂപ.   താഴെപ്പറയുന്ന രേഖകള്‍ സെലക്ഷന്‍ സമയത്ത് ഹാജരാക്കണം   1.പത്താം ക്ലാസ്/എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ്.   2.ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്/ എല്ലാ സെമസ്റ്ററുകളിലെയും അസല്‍ മാര്‍ക്ക് ലിസ്റ്റ്.   3.ജാതി/ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍).   പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേരും ബ്രാഞ്ചും ജൂലൈ മൂന്നിനകം hrcld@bel.co.in എന്ന മെയിലിലേയ്ക്ക് അയയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: www.bel-india.in   .....................................................................................................................................................   റെയില്‍വേയില്‍ 4103 അപ്രന്റിസ്   സെക്കന്തരാബാദ് ആസ്ഥാനമായുള്ള സൗത്ത് സെന്‍ട്രല്‍ റെയില്‍വേ വിവിധ ട്രേഡുകളില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4103 ഒഴിവുകളുണ്ട്.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 17.   ഒഴിവുള്ള യൂണിറ്റുകള്‍, ട്രേഡ്, ഒഴിവ് എന്നിവ ഇതോടൊപ്പം പട്ടികകളില്‍.   പരസ്യ നമ്പര്‍: No.SCR/P-HQ/III/Act App/2018   പരസ്യ തീയതി: 18.06.2018.   എസി മെക്കാനിക്ക്, കാര്‍പെന്റര്‍, ഡീസല്‍ മെക്കാനിക്ക്, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റര്‍, മെഷിനിസ്റ്റ്, എംഎംഡബ്ല്യു, എംഎംടിഎം, പെയിന്റര്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവ്.   യോഗ്യത ചുവടെ.   എസി മെക്കാനിക്ക്: കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ്/എസ്എസ്സി, മെക്കാനിക്(ആര്‍ ആന്‍ഡ് എസി) ട്രേഡില്‍ ഐടിഐ.   കാര്‍പെന്റര്‍, ഡീസല്‍ മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റര്‍, മെഷിനിസ്റ്റ്, പെയിന്റര്‍, വെല്‍ഡര്‍: കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ്/എസ്എസ്സി, ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ.   ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്, ഇലക്ട്രീഷ്യന്‍: കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ്/എസ്എസ്സി, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ.   എംഎംഡബ്ല്യു, എംഎംടിഎം: കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ്/എസ്എസ്സി, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് അല്ലെങ്കില്‍ മില്‍റൈറ്റ് മെയിന്റനന്‍സ് ട്രേഡില്‍ ഐടിഐ.   എന്‍ജിനീയറിങ് ബിരുദക്കാരും ഡിപ്ലോമക്കാരും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കേണ്ടതില്ല.   പ്രായം: 1524 വയസ്.   2018 ജൂണ്‍ 18 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.   പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും.   തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ശാരീരിക പരിശോധനയും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും.   അപേക്ഷാഫീസ്: 100 രൂപ. Assistant Personnel Officer (Recruitment), Railway Recruitment Cell, Secunderabad-500025 എന്ന പേരില്‍ ഹൈദരാബാദ്/സെക്കന്തരാബാദില്‍ മാറാവുന്ന വിധത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നുമെടുത്ത ക്രോസ്ഡ് ഡിമാന്റ് ഡ്രാഫ്റ്റായോ   ക്രോസ്ഡ് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറായോ ഫീസടയ്ക്കാം.   പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.   അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോം മാതൃക ഇതോടൊപ്പം. ഇംഗ്ലിഷ്/ഹിന്ദിയില്‍ സ്വന്തം കൈയക്ഷരത്തില്‍ അപേക്ഷ തയാറാക്കണം. നിശ്ചിത മാതൃകയില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയയ്ക്കണം.   പ്രായം തെളിയിക്കുന്നതിന് പത്താം ക്ലാസ്/എസ്എസ്സി സര്‍ട്ടിഫിക്കറ്റ്.    ഐടിഐ സര്‍ട്ടിഫിക്കറ്റ് മാര്‍ക്ക് ഷീറ്റുള്‍പ്പെടെ(എല്ലാ വര്‍ഷങ്ങളിലേയും)   എസ്സി, എസ്ടി, ഒബിസി ബന്ധപ്പെട്ട ജാതി സര്‍ട്ടിഫിക്കറ്റ് (മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും).   ഭിന്നശേഷിക്കാര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് (മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും).   അപേക്ഷാഫോമില്‍ പതിച്ചത് കൂടാതെ രണ്ട് കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ(വേറെ കവറില്‍ തുന്നി കെട്ടിയത്).   അപേക്ഷാഫോം താഴെപ്പറയുന്ന ഏതെങ്കിലും സ്ഥാപനത്തിലെ മേലധികാരി മുഖേനയാണ് അയയ്‌ക്കേണ്ടത്.   ഏറ്റവുമടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്.   എസ്സി/എസ്ടി/ഒബിസി ഓര്‍ഗനൈസേഷന്‍സ്   ഐടിഐ   റെയില്‍വേ ജീവനക്കാരുടെ ആശ്രിതര്‍ ബന്ധപ്പെട്ട കണ്‍ട്രോളിങ് ഓഫിസര്‍.   കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.   ഉദ്യോഗാര്‍ഥികള്‍ ഒന്നിലേറെ അപേക്ഷ അയയ്‌ക്കേണ്ടതില്ല.   കൂടുതല്‍ വിവരങ്ങള്‍ക്ക് www.scr.indianrailways.gov.in എന്ന വെബ്‌സൈറ്റ് കാണുക. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.   വിലാസം: The Deputy Chief Personnel Officer/A& R/SCR, RRC, Ist Floor, C-Block, Rail Nilayam Secunderabad- 500025.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (1 hour ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (1 hour ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (1 hour ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (1 hour ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (2 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (2 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (5 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (5 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (6 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (6 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (7 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (7 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (8 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (8 hours ago)

Malayali Vartha Recommends