Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു... എന്‍ജിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയത് 58,268 പേര്‍ മാത്രം 

22 MAY 2018 01:37 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു... എന്‍ജിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയത് 58,268 പേര്‍ മാത്രം. http://www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയ 90233 വിദ്യാര്‍ത്ഥികളില്‍ 58268 പേര്‍ക്കുമാത്രമേ യോഗ്യത നേടാനായുള്ളൂ. ഫാര്‍മസി പ്രവേശന പരീക്ഷയെഴുതിയ 64795 പേരില്‍ 47974 പേര്‍ യോഗ്യത നേടി. എന്‍ജിനിയറിംഗ് എന്‍ട്രന്‍സില്‍ 10 മാര്‍ക്കെങ്കിലും ഓരോ പേപ്പറിനും ലഭിക്കാത്തവരാണ് അയോഗ്യരായത്. 

എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലുമൊരു പേപ്പര്‍ എഴുതാത്തവരെയും അയോഗ്യരാക്കി. ഫാര്‍മസിക്ക് ആകെയുള്ള 480 മാര്‍ക്കില്‍ 10 മാര്‍ക്കെങ്കിലും കിട്ടാത്തവരെയാണ് അയോഗ്യരാക്കിയത്. 1772 വിദ്യാര്‍ത്ഥികളുടെ ഫലം വിവിധ കാരണങ്ങളാല്‍ തടഞ്ഞുവച്ചിട്ടുണ്ട്. 

രേഖകള്‍ ഹാജരാക്കുമ്പോള്‍ ഇവരുടെ ഫലം പ്രസിദ്ധീകരിക്കും. നേരത്തേ പ്രസിദ്ധീകരിച്ച എന്‍ജിനിയറിംഗ് പരീക്ഷയുടെ ഉത്തരസൂചികയിലെ പിഴവുകള്‍ വിദഗ്ദ്ധസമിതി പരിശോധിച്ച് ഭേദഗതി വരുത്തിയ ശേഷമാണ് പരീക്ഷാഫലം പ്രഖ്യാപിച്ചതെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു.

എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അവരുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് (പ്ലസ്ടു, തത്തുല്യം) ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതിന് 'http://www.cee.kerala.gov.in
വെബ്‌സൈറ്റില്‍ പിന്നീട് സൗകര്യമൊരുക്കും. സി.ബി.എസ്.ഇ പ്ലസ്ടു ഫലം കൂടി വന്നശേഷമായിരിക്കും ഈ സൗകര്യം ലഭ്യമാവുക. ഇതിനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. മാര്‍ക്ക് ഏകീകരണത്തിനു ശേഷം ജൂണ്‍ മൂന്നാംവാരം എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഫാര്‍മസി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയെന്നും രണ്ട് ലിസ്റ്റുകളും ഒരുമിച്ച് പ്രസിദ്ധീകരിക്കുമെന്നും എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (3 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (23 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (42 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (54 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

Malayali Vartha Recommends