Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...


പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഹിറ്റ്‌ലർ, സ്റ്റാലിൻ, മുസോളിനി... ജനങ്ങളിൽനിന്ന് അധികാരം തട്ടിയെടുത്ത ഏകാധിപതികൾ... ചരിത്രം മാറ്റിഎഴുതിയ ഈ സ്വേച്ഛാധിപതികളുടെ അവസാന നാളുകൾ ഇങ്ങനെ ...

09 JANUARY 2020 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

രണ്ട്‌ ലോകയുദ്ധങ്ങൾക്കിടയിൽ ഇരുപതുവർഷക്കാലം യൂറോപ്യൻ രാജ്യങ്ങളിൽ സ്വേച്ഛാധിപത്യം തലയുയർത്തി നിന്നു..ജനങ്ങളിൽനിന്ന് അധികാരം തട്ടിയെടുത്ത ഏകാധിപതികൾ ഇറ്റലി, ജർമനി, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ സ്വേച്ഛാധിപത്യ ഭരണമുറപ്പിച്ചു..ഈ ഏകാധിപതിയുടെ അവസാന കാലം പക്ഷെ ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല... പല സ്വേച്ഛാധിപതികളും മരിച്ചത്, മിക്കപ്പോഴും പ്രയാസപ്പെട്ട് അപമാനിതരായിത്തന്നെയാണ്. ..പലപ്പോഴും അവരുടെ വിയോഗങ്ങളിൽ ഒരിറ്റു കണ്ണുനീർ പോലും പൊഴിക്കാൻ പോലും ആരുമുണ്ടായില്ല...

ചിലർ ശത്രുക്കളാൽ പിടിക്കപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന അപമാനവും, പീഡനങ്ങളും ഭയന്ന് പിടിയിൽ അകപ്പെടും മുമ്പ് തന്നെ ആത്മാഹുതി ചെയ്തു. അല്ലെങ്കിൽ ഏകാന്തതയ്യിൽ എല്ലാ പ്രതാപവും അസ്തമിച്ചു ജീവിതം കഴിച്ചുകൂട്ടി

ബെനിറ്റോ മുസോളിനി, ഇറ്റലി

ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തിന്‍റെ പ്രതീകമാണ് മുസോളിനി. 1922 മുതല്‍ നാല്‍പത്തി മൂന്നു വരെ ഇറ്റലിയില്‍ അദ്ദേഹം സ്വാതന്ത്ര്യവും അധികാരവും ദുര്‍വിനിയോഗം ചെയ്ത് സ്വേച്ഛാധിപത്യ ഭരണം നടത്തി..1922 ഒക്ടോബര്‍ 30നാണ് മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായത്. 1943-ൽ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ മുസ്സോളിനി തല്‍സ്ഥാനത്ത് തുടര്‍ന്നു. ഭരണത്തിൽ നിന്നും പുറത്തായതിന് പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ..സെപ്തംബർ വരെ മധ്യ ഇറ്റലിയിലെ ക്യാംപോ ഇമ്പേറാത്തോർ എന്ന ഹോട്ടലിൽ തടവിൽ കഴിയുന്ന മുസ്സോളനിയെ ഒടുവിൽ ജർമൻ പാരാ ട്രൂപ്പർമാർ രക്ഷപ്പെടുത്തി ജർമനിയിലെത്തിച്ചു

പിന്നീട് തന്റെ കാമുകി ക്ളാരാ പെട്ടാച്ചിയുമായി സ്പെയിനിലോട്ട് കടക്കാൻ ശ്രമിക്കുമ്പോൾ മുസോളിനി കമ്യൂണിസ്റ്റ് പോരാളികളുടെ കയ്യിൽ ചെന്നുപെട്ടു . അവർ മുസോളിനിയെ വിചാരണ ചെയ്ത് വെടിവെച്ചു കൊന്നു. എന്നിട്ട് മുൻകാലങ്ങളിൽ മുസോളിനി ആന്റി-ഫാസിസ്റ്റ് പോരാളികളെ കൊന്നുകെട്ടിത്തൂക്കിയിരുന്ന അതേ സ്ഥലത്ത് അദ്ദേഹത്തിന്റെ ശവവും തലകീഴായി തൂക്കിയിട്ടു . മുസോളിനിയുടെ ക്രൂരതകൾക്ക് ഇരയായിരുന്നവരുടെ ബന്ധുക്കൾ ശവത്തിനു നേരെ കാറിത്തുപ്പി.. കല്ലെറിഞ്ഞു. അതിന്റെ ഫോട്ടോഗ്രാഫുകൾ അന്ന് പരക്കെ പ്രചരി ച്ചിരുന്നു..


2. തികഞ്ഞ സ്വേച്ഛാധിപതി ആയിരുന്ന രണ്ടാമത്തെ ആളാണ് ജോസഫ് സ്റ്റാലിൻ..ധാരാളം പേരെ കൊന്നൊടുക്കിയ ചരിത്രമാണ് സ്റ്റാലിന്റേത് ... റഷ്യയുടെ ഉരുക്കുമനുഷ്യനെന്നറിയപ്പെട്ടിരുന്ന ജോസഫ്‌ സ്റ്റലിന്‍ ഇരുപതാം നൂറ്റാണ്ടിലെ അതി ക്രൂരനായ ഭരണാധികാരിയായി അറിയപ്പെടുന്നു

ഒരു മുഴുക്കുടിയനായ ചെരുപ്പുകുത്തിയുടെയും ഒരു തുണിയലക്കുകാരത്തിയുടെയും മകനായ സ്റ്റാലിൻ വീട്ടിലെ നിർബന്ധത്തെ തുടർന്ന് സെമിനാരിയില്‍ പുരോഹിതനാകാന്‍ പഠനം ആരംഭിച്ചു. ആത്മീയത തെല്ലുപൊലുമില്ലാത്ത നാസ്‌തികനായ അദ്ദേഹത്തെ സെമിനാരിയില്‍ നിന്നു 1899ല്‍ പുറത്താക്കി..

ഏഴുവയസുള്ളപ്പോള്‍ വസൂരി വന്ന്‌ മുഖം മുഴുവന്‍ വികൃതമായിരുന്നു. ഇടത്തെ കൈയ്‌ക്കും വൈകല്യമുണ്ടായിരുന്നു. കുടിയനായ അപ്പന്‍ വീട്ടില്‍ വരുന്ന സമയം പ്രത്യേക കാരണമില്ലാതെ മകനെ തല്ലുമായിരുന്നു. പുരോഹിതനായി സെമിനാരിയില്‍ പഠിക്കുന്ന സമയത്തും ദൈവ ശാസ്‌ത്രം പഠിക്കുന്നതിനു പകരം കാറല്‍ മാര്‍ക്‌സിന്റെ തത്ത്വ ചിന്തകള്‍ വായിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്‌.

സ്റ്റാലിൻ ദീർഘകാലം പ്രത്യേകിച്ചസുഖങ്ങളൊന്നും കൂടത്തെ സുഖമായി ജീവിച്ചു. തന്റെ എഴുപത്തിമൂന്നാമത്തെ വയസ്സുവരെ.. 1953 മാർച്ച് ഒന്നാം തീയതി ഉറങ്ങാനായി തന്റെ കിടപ്പറയിലേക്ക് പോയ സ്റ്റാലിൻ രാവിലെ ഏറെ വൈകിയിട്ടും പുറത്തുവന്നില്ല. മണി പതിനൊന്നായിട്ടും കാണാതിരുന്നപ്പോഴാണ് സ്റ്റാലിന്റെ ഭൃത്യന്മാർക്ക് വാതിലിൽ ചെന്നൊന്നു മുട്ടാനുള്ള ധൈര്യമുണ്ടായത്. ബലമായി വാതിൽ തുറന്നകത്തുചെന്നു നോക്കിയപ്പോൾ ഒരു മേജർ സ്‌ട്രോക്കും കഴിഞ്ഞ് തറയിൽ മൂത്രത്തിൽ കുളിച്ചുകിടക്കുന്ന സ്റ്റാലിനെ അവർ കാണുന്നത്. തറയിൽ നിലച്ചുകിടന്നിരുന്ന വാച്ചിലെ സമയം സൂചിപ്പിച്ചിരുന്നത് സ്ട്രോക്ക് വന്നത് രാവിലെ ആറരയ്ക്കാവും എന്നാണ്.

മാർച്ച് അഞ്ചാം തീയതി സ്റ്റാലിൻ മരിച്ചു... സ്റ്റാലിന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ച് മകൾ സ്വെറ്റ്ലാന ഇങ്ങനെ എഴുതുന്നുണ്ട്.. ” ആ നേരമായപ്പോഴേക്കും പപ്പ കണ്ണുതുറന്ന് വളരെ രൂക്ഷമായി ഞങ്ങളെ നോക്കി.. ഒന്നുകിൽ കടുത്ത കോപത്തിൽ.. അല്ലെങ്കിൽ അതിതീവ്രമായ മരണഭയത്തോടെ.. എന്നിട്ട് ഒരു നിമിഷനേരത്തേക്ക് കയ്യുയർത്തി ആകാശത്തേക്കൊന്നു വിരൽ ചൂണ്ടി വിറപ്പിച്ചു.. അടുത്ത ഒരു നിമിഷനേരത്തെ പിടച്ചിലിനുശേഷം പ്രാണൻ ആ ദേഹം വിട്ടുപോയി.. ”

അനേകായിരങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. ഫ്യൂഡല്‍ സാമ്പത്തിക ശാസ്‌ത്രത്തില്‍ നിന്നും റഷ്യയെ വ്യവസായ സാമ്രാജ്യമാക്കിയതിലും ഹിറ്റ്‌ലറെ തോല്‌പ്പിച്ചതിലും സ്റ്റലിന്‍ പങ്കു വഹിച്ചുവെങ്കിലും മില്ല്യന്‍ കണക്കിന്‌ ജനം ഈ ഏകാധിപതിയുടെ മരണത്തില്‍ സന്തോഷിക്കുകയും ചെയ്‌തു.


3. അഡോൾഫ് ഹിറ്റ്‌ലർ, ജർമനി

സ്വേച്ഛാധിപതികളുടെ ദീർഘായുസ്സിന് ഒരു അപവാദമാണ് ഹിറ്റ്‌ലർ. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യൻ സേന ജർമ്മൻമണ്ണിൽ മുന്നേറ്റം തുടർന്നപ്പോൾ റേയ്ഷ് ചാൻസലറി ബിൽഡിങ്ങിനു പിന്നിലെ ബങ്കറിൽ ഒളിവിലായിരുന്നു ഹിറ്റ്‌ലർ. മരണം അടുത്തുവരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ഹിറ്റ്‌ലർ പിന്നെ സ്വന്തം നിലയ്ക്ക് മരണം വരിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി.

മുസ്സോളിനിയുടെ മരണത്തെപ്പറ്റിയും മരണാനന്തരം മൃതദേഹത്തിനേറ്റ അപമാനത്തെപ്പറ്റിയുമൊക്കെ കേട്ടറിഞ്ഞ ഹിറ്റ്ലർ തന്റെ മൃതദേഹം മരണാനന്തരം ഉടനടി കത്തിച്ചുകളയാൻ വേണ്ട ഏർപ്പാടുകൾ ഉണ്ടാക്കി. തന്റെ കാമുകിയായിരുന്ന ഇവാ ബ്രൗണിനെ തിരക്കിട്ട് വിവാഹം കഴിച്ചു. സയനൈഡ് ഗുളികകൾ വരുത്തിച്ചു. ആദ്യം ആ ഗുളികകൾ ജർമ്മനിയിലെ അന്നത്തെ പ്രചാരണ വകുപ്പ് മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിന്റെ മക്കൾ വളർത്തിയിരുന്ന നായ്ക്കളുടെ മേൽ പരീക്ഷിച്ചുറപ്പിച്ചു.

മരണത്തിനായി നിശ്ചയിച്ചുറപ്പിച്ചിരുന്ന നേരമെടുത്തപ്പോൾ ബ്രൗണും ഹിറ്റ്‌ലറും കൂടി ബങ്കറിനുള്ളിലേക്ക് പോയി. ബ്രൗൺ സയനൈഡ് കഴിക്കുകയും ഹിറ്റ്‌ലർ തന്റെ നെറ്റിയിലേക്ക് നിറയൊഴിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരണം ഉറപ്പിച്ചുടൻ ഹിറ്റ്ലറുടെ അനുയായികൾ മൃതദേഹം അഗ്നിക്കിരയാക്കി. കത്തിത്തീരും മുമ്പ് റഷ്യൻ പട്ടാളം ഹിറ്റ്‌ലറെ തേടിയെത്തി. തീയണച്ച് മരിച്ചത് ഹിറ്റ്‌ലർ തന്നെയെന്നുറപ്പിച്ച ശേഷം അവർ ആ മൃതദേഹങ്ങൾ നശിപ്പിച്ചു. സ്മാരകങ്ങൾ വല്ലതും ഉയർന്നുവന്നാലോ എന്ന ഭയത്താൽ വളരെ രഹസ്യമായായിരുന്നു മൃതദേഹങ്ങൾ നശിപ്പിച്ചതെന്നുമാത്രം.

ഹിറ്റ്ലറുടെ മരണത്തെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്നു. അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്ന് ചിലർ വാദിക്കുന്നു..സയനൈഡ് കഴിക്കുമ്പോൾ വെടിയുതിർത്തതാണ് ഹിറ്റ്ലറുടെ മരണകാരണമെന്ന് മറ്റുചിലരും പറയുന്നുണ്ട് ..ഹിറ്റ്ലറുടെ വായിലൂടെ വെടിയുണ്ട കടന്നുപോയതിന്റെ ലക്ഷണങ്ങൾ മൃതശരീരത്തിലുണ്ടായിരുന്നുവെന്ന മൊഴി സത്യമല്ലെന്നു തെളിഞ്ഞിട്ടുണ്ട്..ഹിറ്റ്ലറുടേതായി കണ്ടെടുത്ത തലയോട്ടിയുടെയും താടിയെല്ലിന്റെയും ആധികാരികത സംബന്ധിച്ചും വിവാദങ്ങളുണ്ടായിട്ടുണ്ട്.

സോവിയറ്റ് ഉദ്യോഗസ്ഥർ ദീർഘകാലം ഹിറ്റ്ലറുടേതെന്നു വിശ്വസിച്ചുവന്നിരുന്ന തലയോട് 2009-ൽ ശാസ്ത്രീയ പരിശോധനകൾക്കു വിധേയമാക്കിയിരുന്നു. അമേരിക്കൻ ഗവേഷകർ നടത്തിയ ഡി.എൻ.എ. പരിശോധനയിൽ ഈ തലയോട് ഹിറ്റ്ലറുടേതല്ല എന്നും ഇതൊരു നാൽപ്പതു വയസ്സിൽ താഴെയുള്ള സ്ത്രീയുടേതാണെന്നും തെളിഞ്ഞു ..ഹിറ്റ്ലറുടേതായി കണ്ടെടുത്ത താടിയെല്ല് ഇതുവരെ ഡി.എൻ.എ. പരിശോധനയ്ക്കു വിധേയമാക്കിയിട്ടില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (6 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (6 hours ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (6 hours ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (7 hours ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (7 hours ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (7 hours ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (8 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (8 hours ago)

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്  (8 hours ago)

ആദ്യഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും  (8 hours ago)

പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...  (8 hours ago)

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (9 hours ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (9 hours ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (9 hours ago)

Malayali Vartha Recommends