Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കേ​ര​ള​ത്തിൽ നി​ല​നി​ന്നി​രു​ന്ന ദു​രാ​ചാ​ര​ങ്ങ​ളെ​യും ജാ​തി വ്യ​ത്യാ​സ​ങ്ങ​ളെ​യും ഇ​ല്ലാ​താ​ക്കി ഒ​രു ന​വ​കേ​ര​ള​ത്തി​ന് രൂ​പം കൊ​ടു​ക്കാൻ പ്രയത്നിച്ചവരാണ് നമ്മൂടെ ന​വോ​ത്ഥാന നാ​യ​കർ...ഇന്ന് നവോത്ഥാന നായകരിൽ പ്രമുഖനായ ചാ​വറ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് എന്ന ചവറ ഏലിയാസ് അച്ചനെ കുറിച്ച് കൂടുതലറിയാം

10 JANUARY 2020 01:01 PM IST
മലയാളി വാര്‍ത്ത

കേ​ര​ള​ത്തിൽ നി​ല​നി​ന്നി​രു​ന്ന ദു​രാ​ചാ​ര​ങ്ങ​ളെ​യും ജാ​തി വ്യ​ത്യാ​സ​ങ്ങ​ളെ​യും ഇ​ല്ലാ​താ​ക്കി ഒ​രു ന​വ​കേ​ര​ള​ത്തി​ന് രൂ​പം കൊ​ടു​ക്കാൻ പ്രയത്നിച്ചവരാണ് നമ്മൂടെ ന​വോ​ത്ഥാന നാ​യ​കർ. സം​ഘ​ട​ന​കൾ സ്ഥാ​പി​ച്ചും പ്ര​ക്ഷോ​ഭ​ങ്ങൾ ന​ട​ത്തി​യും ജ​ന​ങ്ങളിൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ വെ​ളി​ച്ചമെത്തി​ച്ചും അ​വർ കേ​ര​ള​ത്തി​ന് അറിവിന്റെ പുത്തനുണർവ് നൽകാൻ പ​രി​ശ്ര​മി​ച്ചു. കേ​ര​ളം ഇന്ന് നമ്മൾ പറയുന്ന 'പ്രബു​ദ്ധ​കേ​ര​ള​"​മാ​കു​ന്ന​തി​ന് ഇ​വർ വ​ഹി​ച്ച പ​ങ്ക് നി​സ്തു​ല​മാ​ണ്. ഇന്ന് നവോത്ഥാന നായകരിൽ പ്രമുഖനായ ചാ​വറ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് എന്ന ചവറ ഏലിയാസ് അച്ചനെ കുറിച്ച് കൂടുതലറിയാം

- 1805 - 1871)

'​സാ​ക്ഷ​ര​ത​യു​ടെ പി​താ​വ്" എ​ന്ന​റി​യ​പ്പെ​ടു​ന്ന ചാ​വറ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ചൻ 1805 ഫെബ്രുവരി 10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ ജനിച്ചു .. സ​ന്യാസ ജീ​വി​ത​ത്തിൽ നി​ന്നു​കൊ​ണ്ട് സാ​മൂ​ഹ്യ പ്ര​വർ​ത്ത​ന​ത്തി​ന്റെ​യും മ​ത​സൗ​ഹാർ​ദ്ദ​ത്തി​ന്റെ​യും മാ​തൃകയായി മാറാൻ ചാവറയച്ചന് കഴിഞ്ഞു .

ചെ​റു​പ്പ​ത്തിൽ ത​ന്നെ മാ​താ​പി​താ​ക്ക​ളെ​യും ഏക സ​ഹോ​ദ​ര​നെ​യും ന​ഷ്ട​മായ അദ്ദേഹം പാ​ര​മ്പ​ര്യ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം വൈ​ദി​ക​നാ​വാൻ തീ​രു​മാ​നി​ച്ചു. വൈ​ദിക പ​ഠ​ന​ത്തിൽ നി​ന്നും പി​ന്തി​രി​യാൻ കു​ടും​ബ​ക്കാർ നിർ​ബ​ന്ധി​ച്ചെ​ങ്കി​ലും ചാ​വ​റ​യ​ച്ചൻ അ​തി​ന് ത​യ്യാ​റാ​യി​ല്ല.

1829ൽ സി.​എം.ഐ സഭയിൽ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയ അദ്ദേഹം 1831 ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ക്രൈ​സ്തവ സ​ന്യാ​സി സ​ഭ​യ്ക്ക് തു​ട​ക്ക​മി​ട്ടു..

ഇ​തി​ന് അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ച്ച​ത് പാ​ല​യ്ക്കൽ തോ​മാ മൽ​പാ​നും പോ​രു​ക്കര തോ​മാ മൽ​പാ​നു​മാ​യി​രു​ന്നു. ഈ സ​ഭ​യാ​ണ് പി​ന്നീ​ട് സി.​എം.ഐ എ​ന്ന സ​ഭ​യാ​യി മാ​റി​യ​ത്. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു ചാവറയച്ചൻ

ഭാ​ര​ത​ത്തി​ലെ ക്രി​സ്തീയ സ​ഭ​കൾ ത​ങ്ങ​ളു​ടെ ത​നിമ നി​ല​നി​റു​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച അ​ദ്ദേ​ഹം പ​ല​യി​ട​ത്തും സെ​മി​നാ​രി​കൾ സ്ഥാ​പി​ച്ചു. പ​ള്ളി​ക്കൂട വി​ദ്യാ​ഭ്യാസ സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​ന്ന​ത് ചാ​വ​റ​യ​ച്ച​നാ​ണ്. എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു... ഇതാണ് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് തന്നെ കാരണമായത്

പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു.

സാധാരണക്കാർക്ക്‌ വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു

വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ന​വോ​ത്ഥാ​ന​ത്തി​ന്റെ പാത തു​റ​ന്ന അ​ദ്ദേ​ഹം 1846ൽ മാ​ന്നാ​ന​ത്ത് ഒ​രു സം​സ്കൃത വി​ദ്യാ​ല​യവും സ്ഥാ​പി​ച്ചു. ഈ വി​ദ്യാ​ല​യ​ത്തിൽ പി​ന്നാ​ക്ക​ക്കാർ​ക്കും ദ​ളി​തർ​ക്കും അ​ദ്ദേ​ഹം സ്ഥാ​നം നൽ​കി. സർ​ക്കാർ വി​ദ്യാ​ല​യ​ങ്ങ​ളിൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന അ​ധഃ​കൃ​തർ​ക്ക് വേ​ണ്ടി മാ​ന്നാ​ന​ത്തും ആർ​പ്പൂ​ക്ക​ര​യി​ലും പ്രാ​ഥ​മിക വി​ദ്യാ​ഭ്യാസ ശാ​ല​കൾ തു​ട​ങ്ങി.

മാന്നാനത്തെ അച്ചടിശാല
കേ​ര​ള​ത്തി​ലെ മൂ​ന്നാ​മ​ത്തെ അ​ച്ച​ടി ശാ​ല​യും ഒ​രു മ​ല​യാ​ളി സ്ഥാ​പി​ച്ച ആ​ദ്യ​ത്തെ അ​ച്ച​ടി​ശാ​ല​യും ചാ​വ​റ​യ​ച്ചൻ 1844ൽ തു​ട​ങ്ങിയ മാ​ന്നാ​ന​ത്തെ അ​ച്ച​ടി​ശാ​ല​യാ​ണ്. ജ്ഞാ​ന​പീ​യു​ഷം എ​ന്ന പു​സ്ത​ക​മാ​ണ് ഇ​വി​ടെ നി​ന്നും ആ​ദ്യ​മാ​യി അ​ച്ച​ടി​ക്ക​പ്പെ​ട്ട​ത്. 1887ൽ ദീ​പിക പ​ത്രം ഇ​വി​ടെ നി​ന്നാ​ണ് ആ​ദ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്.ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നാ​യി​രു​ന്നു ചാ​വ​റ​യ​ച്ചൻ. മ​ല​യാ​ള​ത്തി​ന് പു​റ​മേ ഇം​ഗ്ളീ​ഷ്, ത​മി​ഴ്, സം​സ്കൃ​തം, സു​റി​യാ​നി, ല​ത്തീൻ, പോർ​ച്ചു​ഗീ​സ്, ഇ​റ്റാ​ലി​യൻ ഭാ​ഷ​ക​ളി​ലും പ്രാ​വീ​ണ്യം നേ​ടി.

1871 ന് കൂ​ന​മ്മാ​വിൽ വ​ച്ച് അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ ഭൗ​തിക ശ​രീ​രം മാ​ന്നാ​ന​ത്തെ പ​ള്ളി​യി​ലാ​ണ്.
1986ൽ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ചാ​വ​റ​യ​ച്ച​നെ 2014 ന​വം​ബ​റിൽ ക​ത്തോ​ലി​ക്കാ സഭ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്കു​യർ​ത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (1 hour ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (2 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (2 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (2 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (2 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (2 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (2 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (2 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (2 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (2 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (2 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (3 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (3 hours ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (3 hours ago)

Malayali Vartha Recommends