പെൺസ്വപ്നങ്ങൾക്ക് അതിരുകളില്ല
കുട്ടികളെ നോക്കി കുടുംബത്തിലൊതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകളുടെ കാലം മാറുന്നു. പെൺസ്വപ്നങ്ങൾക്ക് അതിരുകളില്ല എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഗുല്‍ പനാഗ്. അഭിനേത്രി, പ്രൊഡ്യൂസര്‍, ഓട്ടോ മൊബൈല്‍ എക്സ്പേര്‍ട്ട്, ഫിറ്റ്‍നെസ്സ് ഫോളോവര്‍, ബൈക്കര്‍, ട്രാവലര്‍, സംരംഭക, അഡ്‍വെഞ്ചറര്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് ഈ 37 കാരിയ്ക്ക്. ചണ്ഡിഗഡ് സ്വദേശിയായ ഗുല്‍ ഇപ്പോള്‍ മറ്റൊരു വിജയം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. പൈലറ്റ് ലൈസന്‍സ്. ഏതെങ്കിലും ഒരു മേഖലയിലെങ്കിലും എത്തിപ്പെടാന്‍ പെടാപ്പാട് പെട്ട് മനസ്സ് മടുക്കുന്ന പെൺകുട്ടികള്‍ക്ക് പ്രചോദനമാണ് ഈ മള്‍ട്ടി ടാലന്‍റഡ് സൂപ്പര്‍ വുമൺ. സ്ത്രീ അബലയല്ല എന്നുള്ള ഒരോർമപ്പെടുത്തൽ കൂടിയാണ് ഗുൽ പനാഗിന്റെ ഈ വിജയം
https://www.facebook.com/Malayalivartha