Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

91-ാം വയസ്സില്‍ ബിരുദം നേടിയ കിംലാന്‍ ജിനാകുല്‍ മുത്തശ്ശി

12 AUGUST 2017 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പഠിക്കുന്നതിനു പ്രായമുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. മക്കളെയൊക്കെ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും ഡോക്ടറേറ്റിനുമൊക്കെ പഠിപ്പിച്ചതിനുശേഷം വീണ്ടും പാഠപുസ്തകങ്ങളിലേക്ക് മടങ്ങിയ മുത്തശ്ശി നീണ്ട 19 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 91-ാം വയസ്സില്‍ ബിരുദം നേടി. തായ്‌ലന്‍ഡിലാണ് സംഭവം. കിംലാന്‍ ജിനാകുല്‍ എന്നാണ് ഈ മിടുക്കി മുത്തശ്ശിയുടെ പേര്.

മക്കളെയൊക്കെ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും ഡോക്ടറേറ്റിനുമൊക്കെ പഠിപ്പിച്ചു. മക്കളെല്ലാം പഠിച്ച് ഒരു നിലയിലെത്തിയ ശേഷം ആ അമ്മ വീണ്ടും പുസ്തകങ്ങളുമായി പഠിക്കാന്‍ തുടങ്ങി . 19 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 91-ാം വയസ്സില്‍ ബിരുദം നേടുകയും ചെയ്തു.

 

തായ്‌ലന്‍ഡിന്റെ വടക്ക് ഭാഗത്തുള്ള ലാംപാങ്ങ് പ്രവിശ്യയില്‍ നിന്നുള്ള കിംലാന്‍ സ്‌കൂളില്‍ മികച്ച വിദ്യാർഥിനിയായിരുന്നു. പക്ഷേ, കുടുംബം ബാങ്കോക്കിലേക്ക് കുടിയേറുകയും കിംലാന്‍ വിവാഹിതയാവുകയും ചെയ്തതോടെ പഠിക്കുകയെന്ന സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. തനിക്ക് കിട്ടാത്ത വിദ്യാഭ്യാസം മക്കള്‍ക്കു നല്‍കുന്നതിലായി പിന്നെ ശ്രദ്ധ. അങ്ങനെ അഞ്ചു മക്കളില്‍ നാലു പേരും ബിരുദാനന്തരബിരുദകാരായി. കൂട്ടത്തിലൊരാള്‍ അമേരിക്കയില്‍ പോയി ഡോക്ടറേറ്റും സ്വന്തമാക്കി.

കുട്ടികള്‍ക്കു പഠനത്തോടുള്ള ആവേശം കണ്ടാണ് കിംലാനും വീണ്ടും പഠിച്ചാലെന്താ എന്ന ചിന്ത വന്നത്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന പെണ്‍മക്കളിലൊരാള്‍ സുഖോതായ് തമ്മതിരാത് യൂണിവേഴ്‌സിറ്റിയില്‍ കോഴ്‌സിനു ചേര്‍ന്നപ്പോള്‍ കിംലാനും ഒപ്പം ചേര്‍ന്നു. അന്ന് കിംലാന് പ്രായം 72 വയസ്സ്.

പക്ഷേ, വിധി ഈ മുത്തശ്ശിക്ക് മുന്നില്‍ പ്രതിബന്ധമായി വന്നത് മരണത്തിന്റെ രൂപത്തിലാണ്. പെണ്‍മക്കളിലൊരാളുടെ മരണം കിംലാനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. അതോടെ കുറേ വര്‍ഷത്തേക്കു പഠനം വീണ്ടും തടസ്സപ്പെട്ടു. 85-ാം വയസ്സിലാണ് പഠനത്തില്‍ വീണ്ടുമൊരു കൈ നോക്കാന്‍ ഇറങ്ങുന്നത്. ഇക്കുറി ഹ്യൂമന്‍ ഇക്കോളജി ആയിരുന്നു വിഷയം.

രാവിലെ എണീറ്റ്, ബുദ്ധ ഭിക്ഷുക്കള്‍ക്കു ഭിക്ഷ നല്‍കി, സമീപത്തെ ക്ഷേത്രത്തില്‍ സന്ദര്‍ശനവും നടത്തിയ ശേഷമാണ് കിംലാന്‍ പഠിക്കാനിരുന്നത്. പ്രായം ശരീരത്തെ ബാധിച്ചു തുടങ്ങിയെങ്കിലും മനസ്സ് അപ്പോഴും ഉണര്‍ന്നിരുന്നതായി കിംലാന്‍ പറയുന്നു. പഠിക്കാനുള്ള പ്രധാന പോയിന്റുകള്‍ മാര്‍ക്ക് ചെയ്തു വച്ചും ഇടയ്ക്ക് റിവൈസ് ചെയ്തും പഠനം മുന്നേറി. ഇടയ്ക്ക് ചില വിഷയങ്ങള്‍ ജയിച്ചു. ചിലത് പരാജയപ്പെട്ടു. പക്ഷേ, മനസ്സ് മടുക്കാതെ വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ പ്രായം സുല്ലിട്ട് മാറിനിന്നു . കിംലാന്‍ വിജയകരമായി ബിരുദപഠനം പൂര്‍ത്തിയാക്കി. തന്റെ മകളുടെ ആത്മാവ് ഈ വിജയം കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്ന് കിംലാന്‍ മുത്തശ്ശി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (14 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (42 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (1 hour ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (7 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (7 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (8 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി  (11 hours ago)

Malayali Vartha Recommends