പാക്കിസ്ഥാനില്‍ രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ക്ക് വിലക്ക്

പാക്കിസ്ഥാനില്‍ രണ്ട് ബോളീവുഡ് ചിത്രങ്ങള്‍ക്ക് വിലക്ക്. പാക്കിസ്ഥാനിലെ സിനിമാ വിതരണക്കാരുടേയും, തീയറ്റര്‍ ഉടമകളുടേയുമാണ് തീരുമാനം. ഈദ് റിലീസായി തീയറ്ററിലെത്തുന്ന ഷാറൂക്കിന്റേയും, അക്ഷയ് കുമാറിന്റേയും ചിത്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഷാരൂക്കിന്റെ ചെന്നൈ എക്‌സ്‌പ്രസ്സും അക്ഷയ് കുമാറിന്റെ വണ്‍സ് അപ്പോണെ ടൈം ഇന്‍ മുംബൈ-2 എന്നിവയ്‌ക്ക് തീയറ്ററുകള്‍ നല്‍കേണ്ടെന്നാണ് തീരുമാനം. ഈദിന് പുറത്തിറങ്ങുന്ന പാക്കിസ്ഥാനി ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കാനാണ് ഇത്തരമൊരു നടപടി അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇരു ചിത്രങ്ങളുടേയും നിര്‍മ്മാതാക്കള്‍ പാക് സിനിമാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായില്ല. എന്തായാലും പാക്കിസ്ഥാനില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഏകദേശം ഇരുപത് കോടിയുടെ നഷ്ടം നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ബോളിവുഡ് സിനിമകള്‍ക്ക് പാക്കിസ്ഥാനില്‍ നല്ല മാര്‍ക്കറ്റാണ് ഉള്ളത്. പ്രത്യേകിച്ചും സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക്. വിശേഷ ദിനങ്ങളില്‍ പാക്കിസ്ഥാന്‍ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ബോളിവുഡിന് വന്‍ നഷ്ടം തന്നെ സഹിക്കേണ്ടി വരും.
https://www.facebook.com/Malayalivartha