ഭാരതരത്‌ന അര്‍ഹിക്കുന്നില്ലെന്ന് അമിതാഭ് ബച്ചന്‍: മമതയ്ക്കു മറുപടിയുമായി ബച്ചന്‍ രംഗത്തെത്തി

അവാര്‍ഡുകളും പുരസ്‌കാരങ്ങളും അതിയായി നേടണമെന്ന് ആഗ്രഹിക്കുന്ന നിരവധി നടന്മാരുണ്ട്. അവരെല്ലാം സിനിമാ ജീവിതത്തില്‍ മാതൃകയാക്കേണ്ട ഇതിഹാസം തന്നെയാണ് അമിതാഭ് ബച്ചന്‍. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക മറുപടിയുമായാണ് അമിതാഭ്ബച്ചന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഭാരത രത്‌ന അര്‍ഹിക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അമിതാഭ് ബച്ചന് പതമഭൂഷണ്‍ മതിയായ അംഗീകാരമല്ലെന്നും അതിനാല്‍ ഭാരതരത്‌ന നല്‍കണമെന്നും മമത ഇതിന് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മറുപടിയുമായി അമിതാഭ് ബച്ചന്‍ രംഗത്തെത്തിയത്.
ഭാരതരത്‌ന താന്‍ അര്‍ഹിക്കുന്നില്ലെന്നും രാജ്യം നല്‍കുന്ന ഏത് ആദരത്തിലും താന്‍ സന്തോഷവാനായിരിക്കുമെന്നും അമിതാഭ് മറുപടി നല്‍കി. കഴിഞ്ഞ ദിവസമാണ് മമതാ ബാനര്‍ജി അമിതാഭിന് ഭാരത രത്‌ന നല്‍കണമെന്ന് ട്വിറ്ററിലും ഫേസ്ബുക്കിലും കുറിച്ചത്. അഭിനേതാക്കളില്‍ ദിലീപ് കുമാറിനും അമിതാഭ് ബച്ചനുമാണ് ഇത്തവണ പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചത്. ഇരുവരുമടക്കം ഒമ്പത് പേര്‍ക്കാണ് പത്മ വിഭൂഷണ്‍ പ്രഖ്യാപിച്ചത്. ഏതായാലും പെട്ടെന്നുളള അമിതാബ് ബച്ചന്റെ ഈ മറുപടി മമത പ്രതീക്ഷിച്ചു കാണില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha