ടെക്‌നോളജി ഉപയോഗിക്കുന്നതിലും ഖാന്‍ മുന്‍പന്തിയില്‍

ട്വിറ്റര്‍റിന്റെ വീഡിയോ മെസേജിങ്ങ് ഫീച്ചര്‍ ഇന്നലെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒപ്പം ഖാന്റെ വിശേഷങ്ങളും ഇനി വീഡിയോ ടീറ്റിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക്. വീഡിയോ എടുക്കാനും എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യാനുമുള്ള സംവിധാനം ട്വിറ്റര്‍ ഇന്നലെ രാത്രിയോടെയാണ് അവതരിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യം ഈ ഫീച്ചര്‍ ഉപയോഗിച്ച് സന്ദേശമിട്ടതാകട്ടെ ഇന്ത്യന്‍ സിനിമയുടെ കിങ്ങ് ഖാന്‍. ബോളിവുഡില്‍ മാത്രമല്ല ടെക്‌നോളജി ഉപയോഗിക്കുന്നതിലും താന്‍ ഇന്ത്യയില്‍ ഒന്നാമനെന്ന് ഖാന്‍ തെളിയിച്ചു
\'ഇനി നിങ്ങളുമായി വിഡിയോയിലൂടെ നമ്മുക്ക് നല്ല കാര്യങ്ങള്‍ പങ്കുവയ്ക്കാം, അതു പോലെ എന്റെ ഷൂട്ടിങ്ങ് വിഷയങ്ങളും ഷെയര്‍ ചെയ്യാം. ഷാരൂഖ് വിഡിയോ ട്വീറ്റിലൂടെ പറഞ്ഞു.
വീഡിയോ മെസേജിങ് സൗകര്യം യാഥാര്‍ത്ഥ്യമാക്കാന്‍ ട്വിറ്ററിനോട് നിര്‍ദ്ദേശിച്ചതും ഷാരൂഖാണ്. ട്വിറ്റര്‍ ആപ്ലിക്കേഷന്‍ വഴി ട്വിറ്ററിലൂടെ വിഡിയോ അപ്‌ലോഡ് ചെയ്യുവാനും, എഡിറ്റ് ചെയ്ത് ചേര്‍ക്കാനും സാധിക്കുന്ന രീതിയിലാണ് ആപ്ലികേഷന്‍. 3 മിനുട്ട് വരെ ആയിരിക്കും അപ്ലോഡ് ചെയ്യാവുന്ന വീഡിയോ.
ട്വിറ്റര്‍ ഓഡിയോ കാര്‍ഡ് വന്നപ്പോള്‍ അതുപയോഗിച്ച് ആദ്യമായി വോയിസ് മെസേജ് അയച്ചത് ഷാരൂഖാണ്. ട്വിറ്ററിന്റെ പുതിയ ഫീച്ചറായ മൊബൈല്‍ വീഡിയോ ക്യാമറ അവതരിപ്പിച്ചയുടനെ അത് ഉപയോഗിച്ചതും അദ്ദേഹമാണെന്നും ട്വിറ്റര്‍ ദക്ഷിണേഷ്യാ മാര്‍ക്കറ്റ് ഡയറക്ടര്‍ ഋഷി ജയറ്റ്‌ലി പറഞ്ഞു. ആരാധകരുമായി സംവദിക്കാന്‍ ഓഡിയോ, വീഡിയോ സൗകര്യങ്ങളൊരുക്കണമെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിക്കവെ ട്വിറ്റര്‍ എഞ്ചിനീയര്‍മാരോട് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അത് തങ്ങള്‍ സാക്ഷാത്കരിച്ചെന്നും ഋഷി കൂട്ടിച്ചേര്‍ത്തു. ബോളിവുഡില്‍ ട്വിറ്ററില്‍ ആരാധകരുമായി സജീവമായി ബന്ധപ്പെടുന്ന താരവും ഏറ്റവുമധികം ഫോളോവേഴ്‌സുള്ള നടനുമാണ് ഷാരൂഖ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha