അധോലോക സംഘാംഗത്തെ സന്ദര്‍ശിച്ചു: ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിനെ ചോദ്യം ചെയ്യും

അധികൃതരില്‍ നിന്നും അനുമതി വാങ്ങാതെ അധോലോക സംഘാംഗവുമായി കൂടിക്കാഴ്ച നടത്തിയതിന് പ്രമുഖ ബോളിവുഡ് നടനെ ചോദ്യം ചെയ്യും. ജീവപര്യന്തം ശിക്ഷ ലഭിച്ച് തലോജ ജയിലില്‍ കഴിയുന്ന അധോലോക സംഘത്തില്‍പ്പെട്ട അരുണ്‍ ഗൗലിയെ സന്ദര്‍ശിച്ചതിന് ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇതിനായി അര്‍ജുനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. കഴിഞ്ഞ ഡിസംബര്‍ 29ന് പതിവ് പരിശോധനകള്‍ നടത്തുന്നതിനായി അരുണ്‍ ഗൗലിയെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് നടന്‍ ഗൗലിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗൗലിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന \'ഡാഡി\' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുനാണ്. കേന്ദ്ര കഥാപാത്രകത്തെ അവതരിപ്പിക്കുന്നതിന് ആവശ്യമായ ഗവേഷണം നടത്തുന്നതിനാണ് നടന്‍ ആശുപത്രിയിലെത്തി ഗൗലിയെ കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha