ഐശ്വര്യ കാമറയ്ക്കു മുന്നില്‍

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകസുന്ദരി ഐശ്വര്യാ റായി വീണ്ടും കാമറയ്ക്കു മുന്നില്‍. സഞ്ജയ് ഗുപ്തയുടെ ജസ്ബാ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ബോളിവുഡിന്റെ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നത്. 2010ല്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗുസാരിഷില്‍ ഹൃത്വിക് റോഷന്റെ നായികയാണ് ആഷ് അവസാനം വെള്ളിത്തിരയിലെത്തിയത്.
2011ല്‍ മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹിറോയിനില്‍ ഐശ്വര്യയെ കരാര്‍ ചെയ്തിരുന്നുവെങ്കിലും ഐശ്വര്യ ഗര്‍ഭിണിയാണെന്ന ഭര്‍തൃപിതാവ് അമിതാഭ്ബച്ചന്റെ ട്വീറ്റിനെത്തുടര്‍ന്നു സിനിമയില്‍നിന്ന് ഒഴിവാക്കി. സഞ്ജയ് ഗുപ്തയുടെ പുതിയ സിനിമയില്‍ അഭിഭാഷകയായാണു ഐശ്വര്യയെത്തുന്നത്. കരണ്‍ ജോഹറിന്റെ പുതിയ സിനിമയിലും ഐശ്വര്യയാണു നായിക. പാകിസ്താനി നടന്‍ ഫവാദ് ഖാനായിരിക്കും നായകന്‍. ഖൂബ്‌സൂരത്തിലെ പ്രകടനമാണു ഫവാദ് ഖാന് കരണ്‍ ജോഹറിന്റെ സിനിമയിലേക്കു വാതില്‍ തുറന്നത്. യേ ദില്‍ ഹേ മുശ്കില്‍ എന്നുപേരിട്ട സിനിമയില്‍ രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മയും മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha