ആഷ് ഇനി പുതിയ ലുക്കില്‍

എല്ലാവരുടെയും പ്രിയപ്പെട്ട താരസുന്ദരി ഐശ്വര്യ റായിയെ ഇനി മുതല്‍ പുതിയ ലുക്കില്‍ കാണാം. അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ഐശ്വര്യ റായ് ബച്ചന്‍ ശരിക്കും എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. ബോളിവുഡിലേക്ക് മടങ്ങുന്ന ഐശ്വര്യറായി രാജ്യാന്തര ഫാഷന്‍ മാസിക വോഗില്‍ പുതിയ രൂപഭാവങ്ങളോടെയാണ് തന്റെ വരവറിയിച്ചത്. തന്റെ എക്കാലത്തേയും മികച്ച ഫോമിലാണ് താരമിപ്പോഴെന്നാണ് വോഗ് ഇന്ത്യ കവര്‍ ഷൂട്ട് ഫോട്ടോ കണ്ട ആരാധകര്‍ ഒന്നടങ്കം പറയുന്നു. ഐശ്വര്വ വീണ്ടും പഴയത് പോലെയായിയെന്നാണ് പലരുടെയും അഭിപ്രായങ്ങള്‍.ആരാധകര്‍ പ്രതീക്ഷയോടെയാണ് ആഷിന്റെ വരവ് കാത്തിരിക്കുന്നത്.
അടുത്തിടെ തടിച്ച് രൂപം മാറിപ്പോയ താരത്തെ കാന്‍ റെഡ് കാര്‍പ്പറ്റില്‍ കണ്ടപ്പോള്‍ പലരും പരിഹസിച്ചിരുന്നു. അമ്മയായതിന് ശേഷം ഫിറ്റ്‌നസില്‍ ശ്രദ്ധിച്ച് തടി കുറച്ച ഐശ്വര്യ കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ ശരിക്കും തിളങ്ങിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ ചെറുപ്പമായി ഐശ്വര്യ തിരിച്ചെത്തിയിരിക്കുകയാണ്. 70കളിലെ അമേരിക്കന്‍ ശൈലിയിലാണ് ആഷിന്റെ പുതിയ അവതാരം. സഞ്‌ജയ് ഗുപ്‌ത ഒരുക്കുന്ന ആഷിന്റെ മടങ്ങിവരവ് ചിത്രമായ ജാസ്‌ബാ കൊറിയന്‍ സിനിമ സെവന്‍ ഡെയ്‌സിന്റെ റീമേക്കാണെന്ന് റിപ്പോര്‍ട്ട്. ഇര്‍ഫാന്‍ഖാനും ശബാന ആസ്‌മിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha