സാരിയുടുത്ത് ഷാരൂഖാന്‍

ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് സാരിയുടുത്തത് ആരാധകരെ ഏറെ ഞെട്ടിച്ചു. അപ്രതീക്ഷിതമായാണ് ഷാരൂഖിന് സാരിയുടുക്കാന്‍ അവസരം ലഭിച്ചത്. ഷാരൂഖ് സാരിയുടുത്ത ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുകയാണ് ഇപ്പോള്‍. \'ഇന്ത്യാ പൂഛേഗാ സബ്‌സേ ഷാനാ കോന്‍\' എന്ന ടെലിവിഷന്‍ പ്രോഗ്രാമിലാണ് ഷാരൂഖ് സാരിയുടുത്ത് ആരാധകരെ അതിശയിപ്പിച്ചത്. ഷോയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ ഷാരൂഖ് സാരിയുടുക്കണമെന്ന് വാശിപിടിക്കുകയായിരുന്നു. ഷാരൂഖ് പാന്റിനുള്ളില്‍ സാരി ചുറ്റുകയായിരുന്നു. പ്രോഗ്രാമില്‍ പങ്കെടുത്ത സ്ത്രീകള്‍ ഷാരൂഖിനെ സാരിയുടുക്കാന്‍ സഹായിക്കുകയും ചെയ്തു.ചെന്നൈ എക്‌സ്പ്രസിന്റെ പ്രമോഷന്‍ പ്രോഗ്രാമിലും ഷാരൂഖ് സാരിയുടുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരമൊരു അപൂര്‍വ്വം നിമിഷം കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഷാരൂഖ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha