സൗഹൃദത്തിനിടയില്‍ എന്ത് പനി

കാണട്ടെ ലോകം സൗഹൃദത്തെ. ഗുരുതരമായ എച്ച് 1 എന്‍ 1 രോഗം ബാധിച്ച അടുത്ത സുഹൃത്ത് സോനം കപൂറിനെ രോഗം പകരുമെന്ന ഭയമേതുമില്ലാതെ സന്ദര്‍ശിച്ച ബോളിവുഡ് നടി ജാക്വിലിന്‍ സൗഹൃദത്തിന് പകര്‍ച്ചവ്യാധിയില്ലെന്ന് തെളിയിച്ചിരിക്കുന്നു. പന്നിപ്പനിബാധയെത്തുടര്‍ന്ന് ആശുപത്രിയിലായ സോനം ആശുപത്രി വിട്ടയുടനാണ് ജാക്വിലിന്‍ സോനത്തെ സന്ദര്‍ശിച്ചത്. നൂറുകണക്കിന് ആളുകള്‍ ഇതേ രോഗത്താല്‍ മരണമടയുന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാഴ്ത്തി സോനം കപൂറിന് രോഗം ബാധിച്ചത്.
മുംബൈയിലെ കോകിലാബെന്‍ അംബാനി ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്ന് സോനം രോഗത്തില്‍ നിന്നു പൂര്‍ണ വിമുക്തി നേടുകയും ചെയ്തു. വിശ്രമത്തില്‍ കഴിയുന്ന സോനത്തെ സന്ദര്‍ശിക്കാനാണ് ജാക്വിലിന്‍ അവരുടെ വീട്ടിലെ ത്തിയത്. സോനത്തിനൊപ്പം മാസ്‌ക് ധരിച്ച് ഒരു സെല്‍ഫിയും എടുത്ത ജാക്വിലിന്‍ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്റെ പ്രിയപ്പെട്ട സോനത്തിനൊപ്പം എന്നാണ് അടിക്കുറിപ്പ് നല്‍കിയത്. സോനം സുഖം പ്രാപിച്ചു എന്നും ജാക്വിലിന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha