മഞ്ജുവിനെ പ്രശംസിച്ച് ബിഗ് ബി, മഞ്ജു മലയാളത്തിന്റെ ഡാര്‍ലിങ്: അമിതാഭ് ബച്ചന്‍

മലയാളത്തിന്റെ പ്രിയ നടി മഞ്ജുവിനെ പുകഴ്ത്തി പറഞ്ഞിരിക്കുകയാണ് ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ബിഗ് ബി മഞ്ജുവിനെ പുകഴ്ത്തി പറഞ്ഞിരിക്കുന്നത്. മലയാള സിനിമയുടെ ഡാര്‍ലിങ് എന്നാണ് മഞ്ജുവിനെ ബച്ചന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഒരുമിച്ച് ഒരു വേദി പങ്കിടാനായതില്‍ അഭിമാനമുണ്ടെന്നും ഇവര്‍ എനിക്ക് തന്ന ആദരവിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. ഒരു പ്രമുഖ ജ്വലറിയുടെ പരസ്യവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് ബിഗ് ബി മഞ്ജുവിനെ കാണുന്നതും ഇത്തരമൊരു അഭിപ്രായം പറഞ്ഞിരിക്കുന്നതും. പരസ്യത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബച്ചന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തതു. വെള്ളമുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് ബച്ചന്‍ പരസ്യത്തിന് മുന്നില്‍ എത്തിയത്. തെന്നിന്ത്യയിലെ പ്രമുഖതാരങ്ങളായ പ്രഭുവിനും നാഗാര്‍ജുനയ്ക്കും പുനീത് കുമാറിനും വിക്രം പ്രഭുവിനുമൊപ്പം അണിനരന്നു. സൗത്ത് ഇന്ത്യയിലെ പ്രമുഖര്‍ക്കൊപ്പം മനോഹരമായ ഒരു സുപ്രഭാതം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്. ബച്ചന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ മഞ്ജു ഷെയര്‍ ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha