ഗുസ്തിക്കാരനാകാന്‍ അമീര്‍ഖാന്‍ കൂട്ടിയത് 22 കിലോ ഭാരം

ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ തടികൂട്ടിയതാണ് ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന സംസാരവിഷയം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിലെല്ലാം ആമിര്‍ തടി കൂട്ടിയ വാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ്. ദന്‍ഗല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 22 കിലോയാണ് താരം കൂട്ടിയിരിക്കുന്നത്. മുംബൈയില്‍ നടന്ന പികെയുടെ ഡിവിഡി പ്രകാശന ചടങ്ങിലാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പികെയില്‍ അഭിനയിക്കുമ്പോള്‍ 68 കിലോയായിരുന്നു ഭാരം. ഇപ്പോള്‍ 90 കിലോയുണ്ട്. പൂര്‍ണമായും സസ്യാഹാരം മാത്രമാണിപ്പോള്‍ കഴിക്കുന്നത്. ഹരിയാന്‍വി ഭാഷയും സിനിമയ്ക്കായി ആമിര്‍ പഠിക്കുന്നു. വെറുതെയാണോ അമീര്‍ ഖാനെ മി. പെര്‍ഫക്ഷനിസ്റ്റ് എന്നു വിളിക്കുന്നത്. രണ്ടു പെണ്‍മക്കളുടെ പിതാവായ ഗുസ്തിക്കാരെയാണ് ആമിര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha