അനുഷ്‌കയുടെ അഭിനയത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് വിരാട് കൊഹ്‌ലിയുടെ ട്വിറ്റ്

കാമുകിമാരെ എപ്പോഴും പുകഴ്ത്തി പറയാനെ കാമുകന്മാര്‍ ശ്രമിക്കാറുള്ളൂ. കാമുകിയുടെ അഭിനയം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‌ലി ഇപ്പോള്‍. അനുഷ്‌കേ, എന്താ അഭിനയം തര്‍ത്തൂവല്ലോ ഇതാണ് അനുഷ്‌കയുടെ അഭിനയത്തെ കുറിച്ച് വിരാട് പറയുന്നത്. അനുഷ്‌കാ ഇത്രമാത്രം അഭിനയിച്ച് തകര്‍ക്കുമെന്ന് വിരാട് പ്രതീക്ഷിച്ചിരുന്നില്ല. പ്രണയിനി അനുഷ്‌കാ ശര്‍മ്മയെ കുറിച്ച് പറയുമ്പോള്‍ വിരാടിന് നൂറ് നാവാണ്.
പ്രണയിനി അനുഷ്‌ക ശര്‍മ്മ നായികയായ എന്‍എച്ച് 10 എന്ന സിനിമ കാണാന്‍ സമയം കണ്ടെത്തുകയായിരുന്നു വിരാട്. സിനിമ കാണുക മാത്രമല്ല വിരാട് തന്റെ അഭിപ്രായം തുറന്ന് പറയുകയായിരുന്നു. വിരാട് തന്റെ അഭിപ്രായ ട്വിറ്ററിലാണ് രേഖപ്പെടുത്തിയത്. \'എന്‍.എച്ച് 10 ഇപ്പോള്‍ കണ്ടതേയുള്ളൂ. അതെന്നെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. എന്തൊരു കിടിലന്‍ പടം. എന്റെ പ്രണയിനി അനുഷ്‌കയുടെ മനോഹരമായ അഭിനയവും. അഭിമാനം തോന്നുന്നു\' ചിത്രം കണ്ട വിരാട് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.
ഏതായാലും വിരാടിന്റെ ഈ അഭിപ്രായം അനുഷ്‌കയ്ക്ക് വലിയ പ്രചോദനമാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ബിസിസിഐയുടെ വിലക്കുള്ളതുകൊണ്ട് അനുഷ്‌ക്ക ശര്‍മ്മയെ കൂടെകൂട്ടാന്‍ വിരാടിന് സാധിച്ചിരുന്നില്ല. വിരാടിന്റെ ഈ അഭിപ്രായം സിനിമയ്ക്കും ഗുണകരമാകുമെന്നാണ് എന്‍എച്ച് 10ന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നതും. അനുഷ്‌കയുടെ സിനിമ കണ്ട കാര്യം ട്വീറ്റ് ചെയ്തതോടെ ചുരുങ്ങിയ സമയം കൊണ്ട് ഇത് ട്വീറ്ററില്‍ വൈറലാകുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha