ലെന ഇനി ബോളിവുഡിലേക്കും, നടന്‍ അക്ഷയ്കുമാറിനോടൊപ്പം ആദ്യ ചിത്രം

തന്റെതായ കഴിവ് തെളിയിച്ചും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചും മലയാളി മനസിനെ കീഴടക്കിയ നടിയാണ് ലെന. ഓരോ മലയാളികള്‍ക്കും എന്നും എപ്പോഴും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ലെന. എന്നാല്‍, ലെനയെ ഇനി മുതല്‍ മലയാളത്തില്‍ കാണാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. കാരണം, ലെന ഇനി ബോളിവുഡിന്റെ പുത്രിയായി മാറാന്‍ പോവുകയാണ്. അക്ഷയ്കുമാര്‍ നായകനാകുന്ന എയര്‍ ലിഫ്റ്റ് എന്ന ഹിന്ദിസിനിമയിലൂടെയാണ് ലെന ബോളിവുഡിലേക്ക് കടക്കുന്നത്. ബോളിവുഡില്‍ തന്റെ ആദ്യ ചിത്രം ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ലെന.
ലെന തന്റെ ഫേസ്ബുക്ക് പേജില്‍ അക്ഷയ്കുമാറിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ബോളിവുഡിലേക്കുള്ള തന്റെ കടന്ന് വരവിനെ കുറിച്ച് അറിയിച്ചത്. അഷയ് ചിത്രമായ എയര്‍ലിഫ്റ്റ് സംവിധാനം ചെയ്യുന്നത് രാജാകൃഷ്ണ മേനോനാണ്. കഹാനി, ബാംഗ് ബാംഗ്, ലൈലാ ഓ ലൈല എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും മലയാളിയുമായ സുരേഷ് നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
നാട്ടിലെത്തിക്കുന്നതിന് മുന്നിട്ടിറങ്ങുന്ന രഞ്ജിത് കട്യാല്‍ എന്ന കഥാപാത്രത്തെയാണ് അക്ഷയ്കുമാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിയായാണ് ലെനയുടെ കഥാപാത്രം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ലെന നിരവധി സിനിമകളില്‍ അഭിനയിച്ചു. വനിതാ ഛായാഗ്രാഹക പ്രിയാ സേത്താണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അനേകന്‍ എന്ന സിനിമയില്‍ ധനുഷിനൊപ്പം ഏറെ പ്രധാന്യമുള്ള കഥാപാത്രം ലെന അഭിനയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha